ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു

നിലമ്പൂർ: ഉപതെരഞ്ഞടുപ്പ് സന്തോഷത്തിനിടയിൽ ഒരു ആര്യാടൻ കുടുംബത്തിന് ദുഃഖമായി വിയോഗം വാർത്ത.ആര്യാടൻ മുഹമ്മദിൻ്റെ ഇളയ സഹോദരൻ ആര്യാടൻ മമ്മു (71) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അന്ത്യം.

വണ്ടൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.മൃതദേഹം ആര്യാടൻ ഹൗസിൽ ഇന്ന് 5.15 മണിക്ക് എത്തിക്കും.തുടർന്ന് സംസ്ക്കാരം രാത്രി 9.30 ന് മുകട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

സൈനബയാണ് ഭാര്യ.മക്കൾ: രേഷ്മ, ജിഷ്മ, റിസ്വാൻ.മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന.ബാപ്പു എന്ന് കുടുംബാംഗങ്ങള്‍ വിളിക്കുന്ന പിതാവിൻ്റെ സഹോദരനായ മമ്മുവിന്റെ വിയോഗത്തെ കുറിച്ച് ആര്യാടന്‍ ഷൗക്കത്ത് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ആര്യാടന്‍ മുഹമ്മദിനൊപ്പം എപ്പഴും കൂടെയുണ്ടായിരുന്ന മമ്മു. ഇന്ന് ആര്യാടന്‍ ഷൗക്കത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്‍റെ വിയോഗം എന്നതും സങ്കടമേറ്റിയതായി കുടുംബം പങ്ക് വച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News