ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി(66) അന്തരിച്ചു.ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.യു.പിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.ജയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന കാലത്താണ് സുപ്രധാനമായ നോട്ടു നിരോധനം,ജി.എസ്.ടി എന്നിവ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്.
ഈ മാസം 9-ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് വര്‍ഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് ജയ്റ്റ്‌ലി. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലടക്കം ജയ്റ്റ്‌ലി മത്സരിക്കാതിരുന്നത്.
മുന്‍പ് മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും നരേന്ദ്രമോദി മന്ത്രിസഭയിലാണ് ആദ്യമായി അരുണ്‍ ജയ്റ്റ്ലി കേന്ദ്ര ധനകാര്യമന്ത്രി പദം അലങ്കരിക്കുത്. എന്‍ഡിഎ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായും നിയമ മന്ത്രിയായും ചുമതലയേറ്റിരുന്നു.കോര്‍പ്പറേറ്റ് അഫെയര്‍സ് മന്ത്രിയായും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.