24.2 C
Kottayam
Saturday, June 6, 2026

സ്ലിപ്പര്‍ ചെരുപ്പും മുണ്ടും ഷര്‍ട്ടും ധരിച്ച് സാധാരണക്കാരനായി മന്ത്രി; സല്യൂട്ട് നല്‍കാതിരുന്ന എസ്.ഐയെ ശാസിച്ച് സി.ഐ, ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമെന്ന് അരുണ്‍ ഗോപി

Must read

കൊച്ചി: ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ സാധാരണക്കാരനായി എത്തിയ കൃഷിമന്ത്രി പി പ്രസാദിനെ തിരിച്ചറിയാതെ എസ്‌ഐ. ലാളിത്തത്തോടെ സ്ലിപ്പര്‍ ചെരുപ്പും സാധാരണ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ മന്ത്രിയെ എസ്‌ഐ പോലും തിരിച്ചറിയാതെ പോകുകയായിരുന്നെന്ന് സംവിധായകന്‍ അരുണ്‍ ഗോപി കുറിച്ചു.

പേരിനൊപ്പം മാത്രം ഔദ്യോഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്..
അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു, അരുണ്‍ ഗോപി കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് ഞാനൊരു കാഴ്ച കണ്ടു… രാവിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്പോള്‍ രണ്ടു പോലീസ്‌കാര്‍ക്കൊപ്പം ഒരാള്‍ നടന്നു പോയി, വാതിക്കല്‍നിന്ന SI ആരോ പോകുന്നു എന്ന രീതിയില്‍ നിന്നപ്പോള്‍..(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) CI ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു ”എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്” എന്ന്… ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന SI, അറിയാതെ ചോദിച്ചു പോയി ”അതിനാരാണ് അദ്ദേഹം…???”

- Advertisement -

CI ഒരല്‍പ്പം ഈര്‍ഷ്യയോട് പറഞ്ഞു ”എടോ അത് മന്ത്രിയാടോ”…
കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി… ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്‌നടയായി വരിക ഒരു സ്ലിപ്പര്‍ ചെരുപ്പും സാധ മുണ്ടും ഷര്‍ട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്വഴക്കം. സാധരണ ആഡംബരങ്ങളുടെ പാരമ്യതയില്‍ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു…

- Advertisement -

പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്.. അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും… തികഞ്ഞ ആദരവ് തോന്നി.. ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളില്‍ കാണുമ്പോള്‍ ആണ് ആശ്വാസകരമായി മാറുന്നത്..
ലാല്‍ സലാം സഖാവെ ??

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week