ഉദുമ എം.എല്‍.എയുടെ വീടിനു സമീപത്ത് നിന്നു കൃത്രിമക്കാല്‍ കണ്ടെത്തി

ഉദുമ: ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ വീടിനുഉദുമ എം.എല്‍.എയുടെ വീടിനു സമീപത്ത് നിന്നു കൃത്രിമക്കാല്‍ കണ്ടെത്തി
സമീപത്ത് നിന്നും കൃത്രിമക്കാല്‍ കണ്ടെത്തി. നേരത്തെ, പെരിയ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ എം.എല്‍.എയുടെ കാല് വെട്ടുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ നിന്നു കൃത്രിമക്കാല്‍ കണ്ടെത്തിയത്. ബേക്കല്‍ പോലീസ് എത്തി കൃത്രിമക്കാല്‍ കസ്റ്റഡിയിലെടുത്തു. ബേക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News