EntertainmentNationalNews

RRR:ഇസ്രയേല്‍ ദിനപത്രത്തില്‍ ആര്‍ട്ടിക്കിള്‍.., അന്തര്‍ദേശീയ മാധ്യമത്തില്‍ ഇടം നേടി,ഹോളിവുഡിലും തരംഗമായി ‘ആര്‍ആര്‍ആര്‍’

മുംബൈ:അന്തര്‍ദേശീയ മാധ്യമത്തില്‍ ഇടം നേടി എസ് രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’. ഇസ്രയേല്‍ ദിനപത്രത്തിലാണ് ചിത്രത്തെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറിനെയും പ്രശംസിച്ചുള്ള ആര്‍ട്ടിക്കള്‍ പ്രസിദ്ധീകരിച്ചത്. ജെഎന്‍ടിആറിന്റെ ആരാധകനാണ് ലേഖനം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഇന്ത്യയ്ക്ക് പുറമെ പല രാജ്യങ്ങളില്‍ നിന്നുമായി ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ‘ക്യാപ്റ്റന്‍ അമേരിക്ക’യുടെ രചയിതാവ് ജാക്സണ്‍ ലാന്‍സിങും ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. ആര്‍ആര്‍ആറിലെ രാം ചരണിന്റെ ഒരു ജിഫ് പങ്കുവച്ചുകൊണ്ട് സ്വയമേ ചോദിക്കുന്ന ഒരു ചോദ്യം എന്ന രീതിയിലായിരുന്നു ജാക്സന്‍ ലന്‍സിങിന്റെ ട്വീറ്റ്.

‘ഹേ ജാക്സന്‍, നിങ്ങള്‍ സിനിമ കാണാന്‍ ചെലവഴിച്ചതില്‍ ഏറ്റവും മികച്ച അനുഭവം ആര്‍ആര്‍ആര്‍ ആയിരുന്നോ?’ എന്ന ചോദ്യരൂപേണയുള്ള ട്വീറ്റിന്, ഉത്തരമെന്ന പോലെ രാംചരണിന്റെ ജിഫ് ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഡോക്ടര്‍ സ്ട്രെയിഞ്ച്’ തിരക്കഥാകൃത്ത് റോബര്‍ട്ട് കാര്‍ഗിലും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

‘കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ എന്നെ ആര്‍ആര്‍ആര്‍ കള്‍ട്ടിന്റെ ഭാഗമാകാന്‍ ക്ഷണിച്ചു. തുറന്ന് പറയട്ടെ ഇപ്പോള്‍ ഞാന്‍ അതിന്റെ ഭാഗമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും ഭ്രാന്തമായ, സത്യസന്ധമായ, വിചിത്രമായ ബ്ലോക്ക്ബസ്റ്റാറാണ് ഇത്. ഈ വാരം ഞാനും ജെസ്സും ഈ ചിത്രം വീണ്ടും കാണും’, എന്നാണ് റാബര്‍ട്ട് കാര്‍ഗില്‍ ട്വീറ്റ് പ്രതികരിച്ചിരുന്നത് ഇങ്ങനെയായിരുന്നു.

സിനിമകളുടെ സ്കെയിലും അവ നേടുന്ന സാമ്പത്തിക വിജയവും പരിഗണിച്ചാല്‍ ഇന്ത്യന്‍ സിനിമയില്‍ ഒന്നാം സ്ഥാനത്ത് ഇന്ന് തെലുങ്ക് സിനിമയാണ്. സമീപവര്‍ഷങ്ങളിലാണ് ബോളിവുഡിനെ മറികടന്ന് ടോളിവുഡ് ഈ സ്ഥാനം സ്വന്തമാക്കിയത്. തെലുങ്ക് ചലച്ചിത്ര വ്യവസായത്തിന് അതിലേക്കുള്ള വഴി തുറന്ന ഒരു പ്രധാന വ്യക്തി എസ് എസ് രാജമൌലിയും സിനിമ അദ്ദേഹത്തിന്‍റെ സംവിധാനത്തിലെത്തിയ ബാഹുബലി ഫ്രാഞ്ചൈസിയുമായിരുന്നു.

സ്വീകാര്യതയില്‍ ബാഹുബലിയോളം എത്തിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ പുതിയ ചിത്രം ആര്‍ആര്‍ആര്‍ (RRR) ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. തിയറ്റര്‍ റിലീസിനു ശേഷം മെയ് 20ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് ഹോളിവുഡില്‍ നിന്ന് പ്രമുഖരുടെ ഒരു നിര തന്നെ എത്തിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ ഒടിടി റിലീസിനു പിന്നാലെയാണ് ഹോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരില്‍ ചിലരൊക്കെ ചിത്രം തങ്ങള്‍ക്കു നല്‍കിയ അനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ച് ട്വിറ്ററിലൂടെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയത്. ഒടിടി റിലീസ് കഴിഞ്ഞ് ആഴ്ചകള്‍ക്കു ശേഷവും ഹോളിവുഡിലെ പ്രമുഖരില്‍ നിന്ന് ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം വരുന്നത് തുടരുകയാണ്. ആര്‍ആര്‍ആറിന് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നെങ്കിലും താന്‍ ഇഷ്ടപ്പെടുമായിരുന്നെന്നാണ് നടനും നിര്‍മ്മാതാവും രചയിതാവുമായ ക്രിസ്റ്റഫര്‍ മില്ലര്‍ ട്വീറ്റ് ചെയ്‍തത്. ഹോളിവുഡ് ചിത്രം എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സുമായി താരതമ്യം ചെയ്‍തുകൊണ്ടാണ് മാര്‍വെലിന്‍റെയും ഡിസിയുടെയും ഇല്യുസ്ട്രേറ്ററായ ആലിസ് എക്സ് സാംഗിന്‍റെ ട്വീറ്റ്. 

https://twitter.com/AmyLikesToWrite/status/1536760820352266240?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1536760820352266240%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAmyLikesToWrite%2Fstatus%2F1536760820352266240%3Fref_src%3Dtwsrc5Etfw

1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതിനു പിന്നാലെ ചിത്രത്തിന്‍റെ അണ്‍കട്ട് പതിപ്പ് യുഎസില്‍ റിലീസ് ചെയ്തിരുന്നു. 550 കോടി മുതല്‍മുടക്കുള്ള ചിത്രം 1100 കോടിയിലേറെയാണ് നേടിയത്. ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണിത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button