വയനാട്: പുല്‍പ്പള്ളിയില്‍ വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചുവെന്ന പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെ പോലീസ് കേസെടുത്തു. പുല്‍പ്പള്ളി പേരിക്കല്ലൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പാള്‍ എം.ആര് രവിക്കെതിരെയാണ് പുല്‍പ്പള്ളി പോലീസ് കേസെടുത്തത്. ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്നാണ് കേസ്.
പ്രിന്‍സിപ്പാളിനെതിരെ ഐപിസി 323, ബാലനീതി വകുപ്പ് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ പ്രിന്‍സിപ്പാള്‍ ആരോപണം നിഷേധിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News