അര്‍ണബ് ഗോസ്വാമിയ്ക്ക് നേരെ ആക്രമണം,രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇവര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. എന്‍എം ജോഷി മാര്‍ഗ് പൊലിസ് സ്റ്റേഷനില്‍ ഐപിസി 341, 504 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പ്രതികള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടോയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

ഇന്നലെ രാത്രി ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ തന്നെയും ഭാര്യയേയും രണ്ട് പേര്‍ ആക്രമിച്ചെന്നായിരുന്നു അര്‍ണബിന്റെ പരാതി. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ മൂന്ന് പേര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ അര്‍ണബ് ഗോസ്വാമി രംഗത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്നുമാണ് അര്‍ണബ് വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News