33.4 C
Kottayam
Monday, May 6, 2024

അര്‍ജുന്റെ കൊലപാതകികളെ പിടികൂടാന്‍ സഹായകമായത് സുഹൃത്തുക്കളുടെ സമാന്തര അന്വേഷണം

Must read

കൊച്ചി: നെട്ടൂരിലെ അര്‍ജുന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത് സുഹൃത്തുക്കളുടെ കൃത്യമായ അന്വേഷണം. അര്‍ജുനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കളാണെങ്കിലും മറ്റു ചില സുഹൃത്തക്കളുടെ ഇടപെടലാണ് കൊലയാളികളിലേയ്ക്കുള്ള ദൂരം എളുപ്പമാക്കിയത്. ജൂലൈ രണ്ടിനാണ് അര്‍ജുനെ കാണാതാകുന്നത്. ഇതിനെ തുടര്‍ന്ന് അര്‍ജുന്റെ അച്ഛന്‍ വിദ്യന്‍ അടുത്ത ദിവസം പനങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനു മുമ്പു തന്നെ സുഹൃത്തുക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
ജൂലായ് മൂന്നിന് വൈകീട്ട് അര്‍ജുന്റെ അച്ഛനൊപ്പം പനങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോകാനും ഈ സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ സമാന്തര അന്വേഷണം നടത്താന്‍ പോലീസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അര്‍ജുനുമായി ബന്ധുള്ളവരില്‍ നിന്നെല്ലാം ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ നിന്നും അര്‍ജുന്‍ ജൂണ്‍ മൂന്നിന് പുലര്‍ച്ചെ 12.13-വരെ ഫോണില്‍ ചാറ്റ് ചെയ്തതായി അറിയാന്‍ കഴിഞ്ഞു.

തുടര്‍ന്ന് അര്‍ജുനെ വീട്ടില്‍നിന്ന് അവസാനമായി വിളിച്ചുകൊണ്ടുപോയ 17-കാരനെ സുഹൃത്തുക്കള്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് അന്വേഷണം നിപിന്‍ പീറ്ററിലേയ്ക്കും സംഘത്തിലേക്കും എത്തിയത്. തന്റെ സഹോദരന്റെ അപകട മരണത്തിന് കാരണക്കാരന്‍ അര്‍ജുനാണെന്ന് സുഹൃത്തുക്കളെ നിപിന്‍ പറഞ്ഞു വിശ്വസിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. തന്റെ ചേട്ടന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന് നിപിന്‍ പറഞ്ഞതായി കൂടി വിവരം ലഭിച്ചതോടെ അന്വേഷണം നിപിനില്‍ കേന്ദ്രീകരിക്കുകയായിരുന്നു.

എന്നാല്‍ നിപിനെ കുറിച്ച് അയാളുടെ വീട്ടിലും മറ്റും നടത്തിയ അന്വേഷണത്തില്‍ നിന്നും നിപിന്‍ തന്ത്രപരമായി ഒഴിഞ്ഞു മാറി. ഇതിനു ശേഷം നിപേനയും രണ്ടാം പ്രതി റോണി റോയിയേയും അര്‍ജുന്റെ വീടിന്റെ അടുത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പനങ്ങാട് പോലീസിനെ വിളിച്ച് ഇവരെ കൈമാറുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week