28.4 C
Kottayam
Wednesday, April 24, 2024

സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ലോട്ടറിക്ക് 65 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചു; ടിക്കറ്റുമായി ഒരാള്‍ മുങ്ങി, പരാതിയുമായി രണ്ടാമന്‍

Must read

മൂന്നാര്‍: ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റുമായി സുഹൃത്ത് മുങ്ങിയെന്ന പരാതിയുമായി യുവാവ്. മൂന്നാര്‍ ന്യൂ കോളനി സ്വദേശി ആര്‍. ഹരികൃഷ്ണന്‍ ആണ് ഇതു സംബന്ധിച്ച് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഹരികൃഷ്ണനും അയല്‍വാസി സാബുവും ചേര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച കുഞ്ചിത്തണ്ണിയില്‍ നിന്ന് 30 രൂപ മുടക്കി കേരള ലോട്ടറിയുടെ വിന്‍ വിന്‍ ടിക്കറ്റ് എടുത്തിരിന്നു. ഈ ടിക്കറ്റിന് 65 ലക്ഷം രൂപ സമ്മാനമടിക്കുകയും ചെയ്തു. ഈ സമയം ഹരികൃഷ്ണന്റെ കയ്യിലായിരുന്നു ലോട്ടറി ടിക്കറ്റ്.

പിറ്റേന്ന് ഹരികൃഷ്ണന്‍ സാബുവിനെയും ബ്ലോക്ക് പഞ്ചായത്ത് അംഗം സി. നെല്‍സനെയും കൂട്ടി മൂന്നാര്‍ എസ്ബിഐ ശാഖയിലെത്തി. എന്നാല്‍ സമ്മാനത്തുകയ്ക്ക് 2 അവകാശികള്‍ ഉള്ളതിനാല്‍ ഇരുവരുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് എടുക്കണമെന്നും പിറ്റേന്ന് വരണമെന്നും ബാങ്ക് അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ബാങ്കിലെത്തിയതിന് ശേഷം ഹരികൃഷ്ണന്‍ തന്റെ കൈവശമുണ്ടായിരുന്ന ടിക്കറ്റ് സാബുവിനെ ഏല്‍പ്പിച്ചിരുന്നു.

പിറ്റേന്ന് ബാങ്കില്‍ പോകാന്‍ നോക്കുമ്പോള്‍ സാബുവിനെ കാണാനില്ലെന്നാണ് ഹരികൃഷ്ണന്‍ പരാതിയില്‍ പറയുന്നത്. സാബുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നിലയിലും വീടും പൂട്ടിയിട്ടിരിക്കുകയുമാണ്. മേസ്തിരിപ്പണിക്ക് മൂന്നാറില്‍ എത്തിയ സാബു തനിച്ച് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ ഇയാളുടെ സ്വദേശമോ വിലാസമോ ഹരികൃഷ്ണന് അറിയില്ല. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week