27.6 C
Kottayam
Thursday, June 4, 2026

ആരിഫ് മുഹമ്മദ് ഖാൻ ആ‍ര്‍എസ്എസിൻ്റെ അടിമ; ജനങ്ങളുടെ പ്രീതി നഷ്ടപ്പെട്ട ഗവര്‍ണ‍ര്‍ രാജിവയ്ക്കണം: സ്വരാജ്

Must read

കണ്ണൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിൻ്റെ അടിമയെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ഗവർണ്‍മെൻ്റിനായി പ്രവ‍‍ര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥൻ മാത്രമാണ് ഗവര്‍ണറെന്നും ഗവര്‍ണറുടെ എകാധിപത്യം കേരളം വച്ചു പൊറുപ്പിക്കില്ലെന്നും സ്വരാജ് കൂത്തുപറമ്പിൽ വച്ച് പറഞ്ഞു.

ശുദ്ധവിവരക്കേടിൻ്റെ ആൾരൂപമായി ഗവര്‍ണര്‍ മാറി കഴിഞ്ഞു. മലയാളികളുടെ പ്രീതി നഷ്ടപ്പെട്ട ഗവര്‍ണര്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു.ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദത്തിന്റെ പേരാണ് ആരിഫ് മുഹമ്മദ് ഖാൻ. ഇദ്ദേഹം അഴിമതിക്കാരനാണ്. ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രീതി കൊണ്ടല്ല കെ.എൻ ബാലഗോപാൽ കേരളത്തിൻ്റെ മന്ത്രി ആയത്. കേരളത്തിൻ്റെ പ്രതിഷേധം വരും ദിവസങ്ങളിൽ ബോധ്യമാകുമെന്നും സ്വരാജ് പറഞ്ഞു.

ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടികൾ ഭരണഘടനയോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാൻ ജോസ് കെ മാണി പറഞ്ഞു. രാജ്യത്തിൻ്റെ ഭരണഘടനയോടും ഫെഡറല്‍ തത്വങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ് ഗവര്‍ണ്ണര്‍ നടത്തുന്നത്. രാജഭരണത്തിന്റെയും, രാജശാസനകളുടേയും, പ്രീതിപ്പെടുത്തലുകളുടേയും കാലം കഴിഞ്ഞുവെന്നും ഇത് ജനാധിപത്യത്തിന്റെ കാലമാണെന്നും ഗവര്‍ണ്ണര്‍ ഓര്‍ക്കണമെന്നും ജോസ് കെ മാണി പ്രസ്താവനയിൽ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week