പാലക്കാട്: സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിനെ തുടർന്ന് പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ചു. പാലക്കാട് തച്ചമ്പാറ സ്വദേശി പ്രദോഷാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
സഹോദരൻ ടിവിയുടെ റിമോർട്ട് നൽകാത്തതിന്റെ പേരിൽ വഴക്കിട്ട പ്രദോഷിനെ പിന്നീട് തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ തട്ടിൻപുറത്താണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടാം ക്ലാസിലേക്ക് പാസായ വിദ്യാർഥിയാണ് പ്രദോഷ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


