24 C
Kottayam
Sunday, June 7, 2026

ശാരീരിക ബന്ധത്തെച്ചൊല്ലി തര്‍ക്കം, കിണറില്‍ ചാടിയ ഭാര്യയെ രക്ഷപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൊന്നു

Must read

ജാഷ്പൂര്‍: ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിച്ച ശേഷം കൊലപ്പെടുത്തി ഭര്‍ത്താവ്. ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന സംഭവം.

ശങ്കര്‍ റാം എന്നയാളാണ് ഭാര്യയായ ആശ ഭായിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഇവരുവരും ചേര്‍ന്ന് തിങ്കളാഴ്ച മദ്യപിച്ചിരുന്നു.

മദ്യപാനത്തിന് പിന്നാലെ ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്ന് ശങ്കര്‍ പറഞ്ഞത് ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇതേ ചൊല്ലി ഇരുവരും തമ്മില് വാക്കേറ്റമായി. വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയതോടെ ആശ സമീപത്തെ കിണറിലേക്ക് ചാടുകയായിരുന്നു.

ആത്മഹത്യ ചെയ്യാനായി കിണറിലേക്ക് ചാടിയ ഭാര്യയെ കിണറിലേക്ക് ചാടിയ ശങ്കര്‍ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു. കിണറിന് പുറത്ത് എത്തിച്ച ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതോടെയാണ് ശങ്കര്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

- Advertisement -

ആശയുടെ സ്വകാര്യ ഇടങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ച ശേഷമായിരുന്നു കൊലപാതകമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലപാതകത്തിന് പിന്നാലെ രാത്രി മുഴുവന്‍ ഭാര്യയുടെ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു ശങ്കര്‍.

- Advertisement -

സംഭവത്തേക്കുറിച്ച് പുലര്‍ച്ചെ വിവരം ലഭിച്ച പൊലീസ് രാവിലെ സംഭവ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് വിശദമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week