പുനലൂര്‍: കൊല്ലം പുനലൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകനായ രതീഷിനാണ് വെട്ടേറ്റത്.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഒരു സ്ഥലത്ത് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി ഇരുപാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിക്കുനേരെയും ആക്രമണമുണ്ടായതായി ആരോപണമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


