24.1 C
Kottayam
Monday, June 8, 2026

തൊഴിലുറപ്പ് ജോലിയ്ക്ക് വിട; അര്‍ച്ചന ഇനി സ്റ്റെതസ്‌കോപ്പ് അണിഞ്ഞ് ഡോക്ടറായി എത്തും

Must read

അടിമാലി: തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന അര്‍ച്ചന ഇനി സ്റ്റെതസ്‌കോപ്പ് അണിഞ്ഞ് ഡോക്ടറായെത്തും. മാങ്കുളം താളുംകണ്ടം ഗോത്രവര്‍ഗകുടിയിലെ അര്‍ച്ചന ബൈജുവാണ് നീറ്റില്‍ മികച്ച വിജയം നേടി ഡോക്ടറാവാന്‍ തയ്യാറെടുക്കുന്നത്. എസ്.ടി. വിഭാഗത്തില്‍ 24-ാം റാങ്കാണ് അര്‍ച്ചന നേടിയിരിക്കുന്നത്. അര്‍ച്ചന ബൈജു മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി.

കുട്ടന്‍പുഴ റെയ്ഞ്ചിനുകീഴിലെ സെക്ഷന്‍ ഫോറസ്റ്റര്‍ ബൈജു അയ്യപ്പന്റെ മകളാണ് അര്‍ച്ചന. ചെറുപ്പം മുതല്‍ പഠിക്കാന്‍ മിടുക്കി. ഡോക്ടറാകണമെന്നായിരുന്നു അന്നുമുതല്‍ ആഗ്രഹം. വീട്ടുകാരും അര്‍ച്ചനയ്ക്ക് പിന്തുണയായി നിന്നു. ഏഴാംക്ലാസ് വരെ മാങ്കുളത്താണ് പഠിച്ചത്. തുടര്‍ന്ന്, കോതമംഗലത്തും. കൂമ്പന്‍പാറ ഫാത്തിമമാതയിലായിരുന്നു പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം. പ്ലസ്ടുവിന് 89 ശതമാനം മാര്‍ക്ക്. തുടര്‍ന്ന്, ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ട്രന്‍സ് പരിശീലനം.

ഇതിനിടെയാണ് അമ്മ രാധയുടെ കൂടെ തൊഴിലുറപ്പിനുപോയാലോ എന്ന ആശയം വരുന്നത്. തുടര്‍പഠനത്തിന് അത് സഹായകരമാകുമെന്ന് കരുതി. തുടര്‍ന്ന്, തൊഴില്‍ കാര്‍ഡില്‍ പേരുചേര്‍ത്ത് ജോലിക്കുപോയിത്തുടങ്ങി. രാത്രി മണിക്കൂറുകളോളം പഠിക്കും. ക്ലാസില്ലാത്ത ദിവസം തൊഴിലുറപ്പിനുപോകും. ആദിവാസി മന്നാന്‍ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. അര്‍ച്ചനയുടെ ചേച്ചി കോഴിക്കോട്ട് ഫിസിയോ തെറാപ്പിയില്‍ മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥിനിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി....

Popular this week