തിരുവനന്തപുരം:പഠനമുറി നിര്‍മ്മാണം’ പദ്ധതിക്കായി 8- ആം ക്ലാസ് മുതല്‍ 12 – ആം ക്ലാസ് വരെയുള്ള പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരും 800 ചതുരശ്ര അടിയില്‍ താഴെയുളളതും പഠന സൗകര്യമില്ലാത്തതുമായ വീടുകളിലെ കുട്ടികളെയാണ് പരിഗണിക്കുന്നത്. പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പട്ടിക ജാതി വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍ സ്‌കൂളുകളിലെ സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (വിദ്യാര്‍ഥിയുടെയും, രക്ഷിതാവിന്റെയും), വരുമാന സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, നിലവിലെ വീടിന്റെ വിസ്തീര്‍ണ്ണം (എ ഇ യുടെ സാക്ഷ്യപത്രം) വിദ്യാര്‍ത്ഥി ഏത് ക്ലാസില്‍ പഠിക്കുന്നു എന്നതിന് സ്‌കൂളില്‍ നിന്നുമുള്ള സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ്, ആധാര്‍ (വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും) രക്ഷിതാവിന്റെ ബാങ്ക് അകൗണ്ട് എന്നിവയുടെ കോപ്പികള്‍ സഹിതം ആഗസ്റ്റ് 30ന് മുന്‍പായി നെയ്യാറ്റിന്‍കര നഗരസഭ പട്ടിക ജാതി വികസന ഓഫിസില്‍ അപേക്ഷ നല്‍കണം.