29.4 C
Kottayam
Friday, June 5, 2026

മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, യൂട്യൂബ്; റഷ്യക്കെതിരെ ടെക് ഭീമന്മാര്‍

Must read

ന്യൂയോര്‍ക്ക്: ഉക്രൈനില്‍ അധിനിവേശശ്രമങ്ങളും ആക്രമണവും തുടരുന്നതിനിടെ റഷ്യക്കെതിരെ കടുത്ത നടപടികളുമായി ടെക്നോളജി ഭീമന്മാര്‍. മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, ഗൂഗിള്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്ഫോമുകള്‍ ഇതിനോടകം തന്നെ റഷ്യക്കെതിരെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

തിങ്കളാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റിന്റെ പ്രസ്താവന വന്നത്. വിന്‍ഡോസ് ആപ്പ് സ്റ്റോറുകളില്‍ നിന്നും റഷ്യന്‍ സ്റ്റേറ്റ് ഓണര്‍ഷിപ്പിലുള്ള മാധ്യമമായ ആര്‍.ടി ന്യൂസിന്റെ മൊബൈല്‍ ആപ്പുകള്‍ മൈക്രോസോഫ്റ്റ് നീക്കം ചെയ്യും. റഷ്യന്‍ സ്പോണ്‍സേര്‍ഡ് മാധ്യമങ്ങളില്‍ നിന്നും പരസ്യങ്ങളില്‍ നിരോധിക്കാനും മൈക്രോസോഫ്റ്റ് തീരുമാനിച്ചു.

ആര്‍.ടി ന്യൂസിനും മറ്റ് റഷ്യന്‍ ചാനലുകള്‍ക്കും അവരുടെ വെബ്സൈറ്റുകളിലും ആപ്പിലും യൂട്യൂബ് വീഡിയോകളിലും പരസ്യങ്ങള്‍ ലഭിക്കുന്നത് ഗൂഗിളും നേരത്തെ തടഞ്ഞിരുന്നു. ഉക്രൈനുള്ളില്‍ ആര്‍.ടി ന്യൂസ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതും ഗൂഗിള്‍ നിരോധിച്ചിട്ടുണ്ട്.

ലോകത്തെവിടെ നിന്നും ഫേസ്ബുക്ക് വഴി റഷ്യന്‍ സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് വരുമാനം നേടാനുള്ള അവസരങ്ങള്‍ തടഞ്ഞുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച മെറ്റ കമ്പനിയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കില്‍ റഷ്യന്‍ മാധ്യമങ്ങള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വരുമാനമുണ്ടാക്കുന്നതും നിരോധിച്ചുക്കൊണ്ടാണ് മെറ്റ പ്രതികരിച്ചത്. ഫേസ്ബുക്കിന് രാജ്യത്ത് നിയന്ത്രണമേര്‍പ്പെടുത്തിയ റഷ്യയുടെ നടപടിക്കെതിരായ തിരിച്ചടി കൂടിയായിട്ടായിരുന്നു മെറ്റയുടെ നടപടി. ആര്‍.ഐ.എ നൊവോസ്ടി അടക്കമുള്ള നാല് റഷ്യന്‍ ന്യൂസ് ഓര്‍ഗനൈസേഷനുകള്‍ക്കും ഫേസ്ബുക്കില്‍ വിലക്കുണ്ട്.

- Advertisement -

ഫാക്ട് ചെക്കര്‍മാരെയും കണ്ടന്റ് വാണിങ് ലാബലുകളും ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കണം എന്ന റഷ്യന്‍ അധികൃതരുടെ ആവശ്യം ഫേസ്ബുക്ക് നിരാകരിച്ചതോടെയായിരുന്നു റഷ്യ പ്ലാറ്റ്‌ഫോമിന് രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആര്‍.ടി, സ്പുട്നിക് എന്നീ റഷ്യന്‍ സ്റ്റേറ്റ് മീഡിയ ഔട്ട്ലറ്റുകളിലേക്കുള്ള ആക്സസിന് യൂറോപ്യന്‍ യൂണിയനില്‍ നിയന്ത്രണമേര്‍പ്പെടുത്താനും മെറ്റ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ട്വിറ്റര്‍, ഗൂഗിള്‍, യൂട്യൂബ് പ്ലാറ്റ്ഫോമുകളും വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

- Advertisement -

അമേരിക്കയും നാറ്റോ സഖ്യത്തിലെ യൂറോപ്യന്‍ രാജ്യങ്ങളുമടക്കമുള്ളവര്‍ സാമ്പത്തിക-വ്യാപാര-സഹകരണ മേഖലകളില്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ക്ക് പുറമെയാണ് ഇപ്പോള്‍ സമൂഹമാധ്യമ-ടെക്നോളജി ഭീമന്മാരും പുടിന്റെ രാജ്യത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week