മന്ത്രി ആര്‍. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തോമസ് ഉണ്ണിയാടന്‍

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ആര്‍ ബിന്ദുവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഇല്ലാത്ത പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്താണ് സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന ബിന്ദു വോട്ടു തേടിയത്. ഇത് നിയമ വിരുദ്ധമാണെന്ന് തോമസ് ഉണ്ണിയാടന്‍ ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ കബളിപ്പിച്ച് നേടിയ ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

പ്രൊഫസര്‍ അല്ലാത്ത ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദു പ്രൊഫസര്‍ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ആര്‍. ബിന്ദുവിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും ഗവര്‍ണര്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യണമെന്നായിരുന്നു ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News