29.7 C
Kottayam
Saturday, June 13, 2026

ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുത്’;അനുജനുവേണ്ടി സഹായം തേടിയ എസ്.എം.എ രോഗബാധിത അഫ്ര വിടപറഞ്ഞു

Must read

കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) (SMA)രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര (Afra)അന്തരിച്ചു. പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ് എം എ രോഗബാധിതനായ സഹോദരൻ മുഹമ്മദിനു ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറിൽ ഇരുന്ന് അഭ്യർഥിച്ചിരുന്നു

അവന്‍ എന്നെ പോലെയാവരുത്’; അപൂര്‍വ്വ രോഗബാധിതനായ അനിയന് വേണ്ടി അഫ്രയെന്ന സഹോദരിയുടെ അപേക്ഷ അതായിരുന്നു. 
ഈ അസുഖം കൊണ്ട് എന്‍റെ നട്ടെല്ല് വളഞ്ഞു പോയി. വേദന കാരണം ഉറങ്ങാൻ പോലും പറ്റില്ല, അനിയൻ കുഞ്ഞാണ് എല്ലാരും കൂടി സഹായിച്ചാൽ അവനെങ്കിലും രക്ഷപ്പെടും. അവന്‍ എന്നെ പോലെയാവരുത് എന്ന് നിറകണ്ണുകളുമായി അപേക്ഷിച്ചാണ് പതിനാലുവര്‍ഷത്തിലേറെ വീല്‍ ചെയറില്‍ കഴിഞ്ഞ അഫ്ര വന്നത്. തനിക്ക് ബാധിച്ച അസുഖം സഹോദരനേയും തേടിയെത്തിയപ്പോള്‍ അവനെ രക്ഷിക്കാനായി ഒരു ഡോസിന് 18 കോടി രൂപ വിലവരുന്ന മരുന്നിന് വേണ്ടിയാണ് അഫ്ര സഹായം അപേക്ഷിച്ചത്

പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗം ബാധിച്ച  മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. വിദേശത്ത് നിന്ന് എത്തിക്കേണ്ട മരുന്നിന് വേണ്ടത് പതിനെട്ട് കോടിയായിരുന്നു. മുഹമ്മദിൻ്റെ കഥ മാധ്യമങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരികയും പിന്നീട് സമൂഹമാധ്യമങ്ങൾ അതേറ്റെടുക്കുകയും ചെയ്തതോടെ ക്രൗഡ് ഫണ്ടിം​ഗ് വഴി കോടികളാണ് സഹായമായി എത്തിയത്. 46.78 കോടി രൂപ മുഹമ്മദിനായി സുമനസുകൾ സമാഹരിച്ചു.

സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്‍റെ ചികിത്സ പിന്നീട് കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ തുടങ്ങിയിരുന്നു. അമേരിക്കയിൽ നിന്നെത്തിച്ച സോൾജെൻസ്മ മരുന്ന് കുട്ടിക്ക് കുത്തിവച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

Popular this week