കോഴിക്കോട്: ഗവര്‍ണര്‍ ആകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം സ്വരാജ്. 35 വയസ് കഴിഞ്ഞ ആര്‍ക്കും ഗവര്‍ണറാകാം. ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പരുപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എംഎല്‍എ, എംപി സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയിലുണ്ട്. എന്നാല്‍ ഗവര്‍ണറാകാന്‍ സ്ഥിരബുദ്ധി വേണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. 35 വയസ് കഴിഞ്ഞ ഏത് ആരിഫ് മുഹമ്മദ് ഖാനും ഗവര്‍ണറാകാം. ആര്‍ എസ്എസ് എഴുതി നല്‍കുന്നതാണ് ഗവര്‍ണര്‍ നടപ്പിലാക്കുന്നത്.’ എന്ന് എം സ്വരാജ്.
ഗവര്‍ണര്‍ക്കെതിരെ വിട്ട്വീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫ് രാജ്ഭവന്‍ മുന്നിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ പ്രകടനത്തിനായി രാജ്ഭവന് മുന്നില്‍ എത്തി ചേരുകയും, ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. എല്‍ഡിഎഫ് രാജ്ഭവന് മുന്നില്‍ തയ്യാറാക്കിയ വേദിയില്‍ സീതാറാം യെച്ചൂരി, കാനം രാജേന്ദ്രന്‍, എംവി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.