ബന്ധത്തിൽ നിന്ന് പിന്മാറിയാൽ പിതാവിനെ കൊല്ലുമെന്ന് അൻവറിന്റെ ഭീഷണി; വിഷം കഴിച്ച പതിനാറുകാരി മരിച്ചു

കാസർകോട്: സോഷ്യൽ മീഡിയ സുഹൃത്തായ യുവാവിന്റെ ഭീഷണിയ്ക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച കൗമാരക്കാരി മരിച്ചു. കാസർകോട് ബദിയടുക്ക സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. സംഭവത്തിൽ മൊഗ്രാൽ സ്വദേശി അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സോഷ്യൽ മീഡിയയിലൂടെയാണ് അൻവർ പതിനാറകാരിയുമായി സൗഹൃദത്തിലായത്. വീട്ടുകാർ എതിർത്തതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ട് വരുന്ന വഴി പെൺകുട്ടിയെ പ്രതി തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു.

ബന്ധത്തിൽ നിന്ന് പിന്മാറിയാൽ പിതാവിനെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതുകേട്ട് പേടിച്ചുപോയ പെൺകുട്ടി വീട്ടിലെത്തിയതിന് പിന്നാലെ വിഷം കഴിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടിയുടെ മരണം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, അൻവറിന്റെ കൂട്ടാളികളായ രണ്ട് പേർ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News