തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്സണായി പ്രൊഫസർ ജെസ്സി ആൻ്റണി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായിരുന്ന ജെസിജോണിയെ ഹൈക്കോടതി അയോഗ്യ ആക്കിയതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.35 അംഗ കൗൺസിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്.
ആദ്യ റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി കേരള കോൺ എം പ്രതിനിധി പ്രൊഫ. ജെസ്സി ആൻ്റണിക്ക് 14 വോട്ടും , യുഡിഎഫ് സ്ഥാനാത്ഥി മുസ്ലിം ലീഗ് പ്രതിനിധി ഷഹനാ ജാഫറിന് 12 വോട്ടും , ബിജെപി സ്ഥാനാർത്ഥി ജിഷാ ബിനുവിന് 7 വോട്ടും ലഭിച്ചു.
രണ്ടാം റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. ജെസ്സി ആൻ്റണിക്ക് 13 വോട്ടും , യുഡിഎഫ് സ്ഥാനാത്ഥി ശ്രീമതി ഷഹനാ ജാഫറിന് 12 വോട്ടും ലഭിച്ചു.ബി.ജെ.പി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
ഒരു വോട്ട് അസാധുവായി.ഡെപ്യൂട്ടി കളക്ടർ ആർ ആർ ജോളി ജോസഫ് വരണാധികാരിയായിരുന്നു.കൗൺസിലർ റ്റി.എസ്. രാജൻ ഹാജരായിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News