EntertainmentKeralaNews

‘ഒന്നും കിട്ടാത്തപ്പോൾ‌ ഇങ്ങനെയാണോ ചെയ്യേണ്ടത്?, നമ്മൾ കുലസ്ത്രീകൾ അല്ലേ?’; സ്വാസികയെ കുറിച്ച് അനുശ്രീ

കൊച്ചി:സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ തിളങ്ങി നിൽക്കുകയാണ് നടി സ്വാസിക വിജയ്. ചതുരത്തിലേത് വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിട്ടും ഏറെ മികവോടെ അവതരിപ്പിക്കാൻ സ്വാസികയ്ക്ക് കഴിഞ്ഞു. സിനിമ കണ്ടവരെല്ലാം സ്വാസിക എങ്ങനെ ഇത്ര ധൈര്യത്തോടെ സെലൈനയെ അവതരിപ്പിച്ചുവെന്നാണ് ചോദിക്കുന്നത്.

നിരവധി ഇന്റിമേറ്റ് സീനുകളും സ്വാസിക ഇതുവരെ ധരിച്ചിട്ടില്ലാത്ത എക്സ്പോസ്ഡായിട്ടുള്ള വസ്ത്രങ്ങളുമാണ് ചിത്രത്തിൽ താരം ഉപയോ​ഗിച്ചത്. സീത സീരിയലിലെ സീതയായി സാരിയിൽ ഹൃദയം കവർന്ന സ്വാസിക പെട്ടന്ന് വളരെ മോഡേൺ വസ്ത്രത്തിൽ ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നത് കണ്ടപ്പോൾ ആരാധകർക്കും അമ്പരപ്പായിരുന്നു. സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തിയാൽ ക്ലച്ച് പിടിക്കാൻ ബു​ദ്ധിമുട്ടാണെന്നുള്ള സംസാരം പൊതുവെയുണ്ട്.

സീരിയലിൽ അഭിനയിക്കുന്ന താരങ്ങളെ പൊതുവെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാറുമില്ല. പക്ഷെ സ്വാസികയുടെ കാര്യത്തിൽ അത്തരം ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. സീരിയലിൽ നായികയായി അഭിനയിക്കുമ്പോൾ തന്നെ സഹനടിയായും നായികയായും സിനിമയിലും സ്വാസിക സജീവമായിരുന്നു.

വാസന്തി, ചതുരം തുടങ്ങിയ സിനിമകളിൽ സ്വാസിക തന്നെയായിരുന്നു നായിക. പക്ഷെ രണ്ടും വലിയ കോമേഴ്സ്യൽ സിനിമ അല്ലെന്ന് മാത്രം. വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചതുരം തിയേറ്റർ റിലീസിന് ശേഷമാണ് ഒടിടിയിൽ എത്തിയത്.

ഒടിടിയിലും മികച്ച സ്വീകാര്യത ലഭിച്ചു. ഇപ്പോഴിത ചതുരം സിനിമ കണ്ടതിനെ കുറിച്ച് നടി സ്വാസികയെ പ്രാങ്ക് കോൾ ചെയ്ത് നടി അനുശ്രീ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒന്നും കിട്ടാത്തപ്പോൾ‌ ചതുരം പോലുള്ള സിനിമകളാണോ ചെയ്യേണ്ടതെന്നും നമ്മൾ കുലസ്ത്രീകൾ അല്ലെയെന്നും സ്വാസികയോട് അനുശ്രീ പറയുന്നുണ്ട്.

ചതുരത്തിലെ സ്വാസികയുടെ ഇന്റിമേറ്റ് സീൻ കണ്ട് അമ്പരന്ന് പോയിയെന്ന തരത്തിലാണ് അനുശ്രീ സംസാരിച്ചത്. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വാസികയെ നടി അനുശ്രീ അവതാരകയുടെ നിർദേപ്രകാരം പ്രാങ്ക് കോൾ ചെയ്തത്. എടീ ഞാൻ ചതുരം കണ്ട്… എന്തുവാടീ അത്?. നമ്മൾ കുലസ്ത്രീകൾ അല്ലേ. നിനക്കെങ്ങനെ ഇത്ര ധൈര്യം വന്നു. എന്നാണ് അനുശ്രീ സ്വാസികയോട് ചോദിച്ചത്.

Actress Anusree

ഉടൻ തന്നെ സ്വാസികയുടെ മറുപടി വന്നു… ധൈര്യം വന്നത് എങ്ങനെയാണെന്ന് ചോദിച്ചാൽ ഒന്നും കിട്ടാതിരുന്നപ്പോൾ വന്നത് ഞാൻ അങ്ങ് ചെയ്തുവെന്ന് നടി പറഞ്ഞു. ഒന്നും കിട്ടാത്തപ്പോൾ‌ ഇങ്ങനെയാണോ ചെയ്യേണ്ടതെന്നാണ് ഉടൻ സ്വാസികയോട് അനുശ്രീ ചോദിച്ചത്. ഡയറക്ടർ നല്ലതായിരുന്നുവെന്നും അതുകൊണ്ട് കൂടിയാണ് ചതുരത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും സ്വാസിക പറഞ്ഞു.

ചതുരം കണ്ട് പലരും തന്നെ വിളിച്ച് സ്വാസികയെ കുറിച്ച് ഇങ്ങനെയൊന്നുമല്ല വിചാരിച്ചത് എന്നൊക്കെ പറഞ്ഞുവെന്നും അനുശ്രീ സ്വാസികയോട് പറയുന്നുണ്ടായിരുന്നു. വീട്ടിലെ പ്രതികരണം എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോൾ എല്ലാവരും ഒരുമിച്ച് തിയേറ്ററിൽ പോയാണ് സിനിമ കണ്ടതെന്നും ആർക്കും കുഴപ്പമില്ലെന്നും സ്വാസിക അനുശ്രീയോട് പറഞ്ഞു.

ചതുരത്തിൽ അഭിനയിച്ച ശേഷം ഐറ്റം സോങ് ചെയ്യാമോ ഇത്തരം ഇന്റിമേറ്റ്, ​ഗ്ലാമർ വേഷം ചെയ്യാമോ സ്മൂച്ച് ചെയ്യാമോ എന്നൊക്കെ ചോദിച്ച് നിരന്തരം കോൾ വരുന്നുണ്ടെന്നും അതെല്ലാം ഒഴിവാക്കി വിടുകയാണെന്നും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്നും അനുശ്രീയോട് സ്വാസിക പറഞ്ഞു. പ്രാങ്ക് ചെയ്തതാണെന്ന് വെളിപ്പെടുത്തിയശേഷമാണ് സ്വാസികയുമായുള്ള കോൾ അനുശ്രീ അവസാനിപ്പിച്ചത്.

സ്വാസിക ഇന്ന് നിൽക്കുന്ന പൊസിഷൻ അവൾ തനിയെ നേടിയെടുത്തതാണ്. അവൾ എന്റെ സുഹൃത്താണെന്ന് പറയാൻ എനിക്ക് അഭിമാനമാണെന്നും സ്വാസികയെ കുറിച്ച് അനുശ്രീ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button