24.6 C
Kottayam
Monday, June 8, 2026

പ്രഭാസിനോടല്ല, പ്രണയം തോന്നിയിട്ടുള്ളത് മറ്റൊരാളോടെന്ന് അനുഷ്ക ഷെട്ടി

Must read

ഹൈദരാബാദ്‌:ക്ഷിണേന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടിമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി. ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്ന അനുഷ്ക തിരിച്ചുവരവിനൊരുങ്ങുകയാണ്. തെലുങ്കിലെ യുവസൂപ്പർതാരം പ്രഭാസുമായി ചേർത്ത് ഏറെ ​ഗോസിപ്പുകളും അനുഷ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ തനിക്ക് പ്രണയം തോന്നിയിട്ടുള്ള ഒരാളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

അടുത്തിടെ നല്‍കിയ ഒരഭിമുഖത്തിനിടെയാണ് പ്രണയം തോന്നിയിട്ടുള്ള ആളെക്കുറിച്ച് അനുഷ്ക പറഞ്ഞത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പരിശീലകനുമായിട്ടുള്ള രാഹുൽ ദ്രാവിഡിനോട് തനിക്ക് പ്രണയം തോന്നിയിരുന്നു എന്നാണ് അനുഷ്കയുടെ വാക്കുകൾ. ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ഒരാരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അനുഷ്ക ഇക്കാര്യം പറഞ്ഞത്.

രാഹുൽ ദ്രാവിഡാണ് എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ക്രിക്കറ്റർ. ക്രഷ് എന്ന രീതിയിലായിരുന്നു ആദ്യം. ഒരു പ്രത്യേകഘട്ടത്തിൽ അത് പ്രണയമായി മാറി. അനുഷ്കയുടെ വാക്കുകൾ. ഇതാദ്യമായല്ല രാഹുൽ ദ്രാവിഡിനോടുള്ള പ്രണയം നടിമാർ വെളിപ്പെടുത്തുന്നത്. ബോളിവുഡ് താരമായിരുന്ന റിച്ച ഛദ്ദയും ദ്രാവിഡിനോടുള്ള പ്രണയം മുമ്പ് തുറന്നുപറഞ്ഞിരുന്നു.

പുതിയ ചിത്രങ്ങളുമായി വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ് അനുഷ്ക. യു.വി. ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുഷ്കയാണ്. അൻവിത റവാലി ഷെട്ടി എന്ന ഷെഫായാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ അനുഷ്കയെത്തുന്നത്. നവീൻ പോളിഷെട്ടിയാണ് ചിത്രത്തിലെ നായകൻ. 2020-ൽ മാധവൻ നായകനായെത്തിയ നിശ്ശബ്ദം ആണ് അനുഷ്കയുടേതായി ഒടുവിലെത്തിയ ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week