‘രണ്ട് കല്ല്യാണം കഴിച്ചു, ഇനി ബുദ്ധിമുട്ടാണ്,അടുത്ത ജന്മത്തിൽ നോക്കാം’;അധ്യാപികയോട് മനോജ് കെ ജയൻ

കൊച്ചി:ടന്‍ മനോജ് കെ ജയന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. പട്ടാമ്പിയിലെ എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അതിഥിയായി എത്തിയ താരം ഇതിനിടേയുണ്ടായ രസകരമായ സംഭവത്തിന്റെ വീഡിയോയാണ് പോസ്റ്റ് ചെയ്തത്. അധ്യാപകര്‍ക്ക് പുരസ്‌കാരം നല്‍കാന്‍ എത്തിയതായിരുന്നു മനോജ് കെ ജയന്‍.

ഈ അധ്യാപകരില്‍ ഒരാള്‍ താരത്തിന്റെ കടുത്ത ആരാധികയായിരുന്നു. മനോജ് കെ ജയനെ വിവാഹം കഴിക്കാന്‍ വരെ താത്പര്യമുള്ള വ്യക്തി. ഇക്കാര്യം അവതാരക മൈക്കിലൂടെ പറയുകയും ചെയ്തു.

ഇതിന് മനോജ് കെ ജയന്‍ നല്‍കിയ മറുപടിയാണ് രസകരം. രണ്ട് കല്ല്യാണം ഇപ്പോള്‍ കഴിച്ചു കഴിഞ്ഞുവെന്നും ഇനി വളരെ ബുദ്ധിമുട്ടാണെന്നും അടുത്ത ജന്മത്തില്‍ നോക്കോമെന്നുമായിരുന്നു താരത്തിന്റെ മറുപടി. എല്ലാവരും ചിരിയോടെ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം.

‘ഈ പരിപാടിക്ക് ശേഷം ആങ്കര്‍ ചെയ്ത ടീച്ചറും അവാര്‍ഡ് വാങ്ങിയ ടീച്ചറും തമ്മില്‍ പിണങ്ങിയോ അതോ കൂടുതല്‍ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഈ സംഭവം ഏറെ രസകരമായിരുന്നു.’-വീഡിയോ പങ്കുവെച്ച് മനോജ് കെ ജയന്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News