31.1 C
Kottayam
Friday, May 17, 2024

നിങ്ങൾ ഒരു അത്ഭുതകരമായ മനുഷ്യനാണ്, ഞാനെന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു, വികാര നിർഭരമായ കുറിപ്പുമായി അനുഷ്ക

Must read

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചതിന് പിന്നാലെ വിരാട് കോലിക്ക് വികാരനിര്‍ഭര കുറിപ്പെഴുതി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ. ദീപാവലിയുടെ തലേന്ന് ജനങ്ങള്‍ക്ക് സന്തോഷിക്കാനുള്ള വക നിങ്ങള്‍ നല്‍കിയിരിക്കുന്നുവെന്ന് അനുഷ്ക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

നിങ്ങൾ ഒരു അത്ഭുതകരമായ മനുഷ്യനാണ്, നിങ്ങളുടെ ധൈര്യവും ദൃഢനിശ്ചയവും ആത്മവിശ്വാസവും വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. ഞാനെന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. നമ്മുടെ മകള്‍ വളരെ ചെറുതാണ്, അല്ലെങ്കില്‍ അവളുടെ അമ്മ എന്തിനാണ് ഈ മുറിയില്‍ ഇങ്ങനെ സന്തോഷം കൊണ്ട് തുള്ളിച്ചാടി അലറിവിളിക്കുന്നതെന്ന് അവള്‍ക്ക് മനസിലാവുമായിരുന്നു. എന്നാല്‍ ഒരു ദിവസം അവള്‍ക്ക് മനസിലാവും, ജീവിതത്തിലെ കഠിന പാതകളും സമ്മര്‍ദ്ദഘട്ടങ്ങളും താണ്ടി അവളുടെ അച്ഛന്‍ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് കളിച്ച് കൂടുതല്‍ കരുത്തനായി തിരിച്ചെത്തിയ രാത്രിയായിരുന്നു അതെന്ന്. ഉയര്‍ച്ചകളിലും താഴ്ചകളിലും നിങ്ങളെ സ്നേഹിക്കുന്നു പ്രിയപ്പെട്ടവനെ എന്നായിരുന്നു അനുഷ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

സൂപ്പര്‍ 12ലെ ആവേശ പോരാട്ടത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യ പാക്കിസ്ഥാനെതിരെ ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും തുടക്കത്തിലെ മടങ്ങിയിട്ടും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സടിച്ചു. അര്‍ധസെഞ്ചുറികള്‍ നേടിയ ഷാന്‍ മസൂദും ഇഫ്തിഖര്‍ അഹമ്മദുമായിരുന്നു പാക്കിസ്ഥാന്‍റെ പ്രധാന സ്കോറര്‍മാര്‍.

മറുപടി ബാറ്റിംഗില്‍ പവര്‍ പ്ലേ പിന്നിടുമ്പോഴേക്കും കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെ നഷ്ടമായ ഇന്ത്യക്ക് പവര്‍ പ്ലേക്ക് പിന്നാലെ അക്സര്‍ പട്ടേലിനെയും നഷ്ടമായി 31-4ലേക്ക് വീണു. ഹാര്‍ദ്ദിക് പാണ്ഡ്യയും വിരാ് കോലിയും ചേര്‍ന്ന് സെഞ്ചുറി കൂട്ടകെട്ടിലൂടെ ഇന്ത്യയെ കരകയറ്റി. ഒടുവില്‍ അവസാന ഓവറുകളിലെ കോലിയുടെ വെടിക്കെട്ടില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തു. 53 പന്തില്‍ 82 റണ്‍സുമായി കോലി പുറത്താകാതെ നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week