27.6 C
Kottayam
Thursday, June 4, 2026

അനു ഓടിയെത്തിയത് ഞായറാഴ്ച ഗള്‍ഫില്‍ പോകുന്ന ഭര്‍ത്താവിനെ യാത്രയ്ക്കാന്‍,പുലര്‍ച്ചെ ഭാര്യയെ കൂട്ടാന്‍ കാത്തിരുന്ന സ്‌നിജോയുടെ ഫോണിലേക്ക് എത്തിയത് ഭാര്യയുടെ മരണവാര്‍ത്ത,മധുവിധു മായും മുമ്പെ ചിറകൊടിഞ്ഞ ദാമ്പത്യം,കോയമ്പത്തൂരപകടത്തിന്റെ വേദനകള്‍ മായാതെ കുടുംബങ്ങള്‍

Must read

എരുമപ്പെട്ടി: വിവാഹം കഴിഞ്ഞ് കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ ആണ് അവിനാശിയിലെ കെ എസ് ആര്‍ ടി സി ബസ് ദുരന്തം അനുവിന്റെ ജീവനെടുത്തത്. ഞായറാഴ്ച ഗള്‍ഫിലേക്ക് പോകുന്ന തന്റെ ഭര്‍ത്താവ് സ്നിജോയെ യാത്രയാക്കാന്‍ വേണ്ടി നാട്ടിലേക്ക് വരുന്ന വഴിയാണ് ദുരന്തം കണ്ടെയ്‌നര്‍ ലോറിയുടെ രൂപത്തിലെത്തിയത്.ബംഗളൂരുവിലെ ഒപ്റ്റം മെഡിക്കല്‍ സെന്ററില്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗത്തില്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു അനു.

ഖത്തറില്‍ ജോലിനോക്കുന്ന സ്നിജോ ലീവ് കഴിഞ്ഞ് ഞായറാഴ്ച മടങ്ങി പോകാന്‍ ഇരിക്കെ യാത്രയാക്കാന്‍ നാട്ടിലേക്ക് ബസ് കയറിയതായിരുന്നു അനു. ലീവ് ഇല്ലാതിരുന്നതിനാല്‍ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം അനു ബംഗളൂരുവിലേക്ക് പോയി. തുടര്‍ന്ന് ഫെബ്രുവരി രണ്ടാം തീയതി തിരുഹൃദയ പള്ളി പെരുന്നാളിന് തിരിച്ചെത്തി. തുടര്‍ന്ന് പെരുന്നാളിന്റെ ഭാഗമായി നടന്ന ആഘോഷങ്ങളിലും മറ്റ് കുടുംബ സത്കാരങ്ങളിലും ഇരുവരും പങ്കെടുത്തു. പിന്നീട് നാലാം തീയതി മധുവിധു ആഘോഷിക്കാന്‍ വേണ്ടി ഡല്‍ഹിയിലേക്ക് പോയി. നാല് ദിവസത്തിന് ശേഷം ഇരുവരും ബംഗളൂരുവിലേക്ക് മടങ്ങി.

ബംഗളൂരുവില്‍ അനുവിന് ഒപ്പം ഒരാഴ്ച സ്നിജോയും ഉണ്ടായിരുന്നു. 17ന് നാട്ടിലേക്ക് മടങ്ങിയ സ്നിജോയ്ക്കൊപ്പം അനുവിന് തിരിക്കാനായില്ല. കമ്പനി അവധി അനുവദിച്ചത് വ്യാഴാഴ്ചയായിരുന്നു. ബുധനാഴ്ചത്തെ ഡ്യൂട്ടിയും നോക്കിയാണ് രാത്രി ഒമ്പത് മണിയോടെ അനു കെ എസ് ആര്‍ ടി സിയില്‍ കയറിയത്.

അനുവിനെ വിളിക്കാന്‍ സ്നിജോ കാറുമായി ഇന്നലെ പുലര്‍ച്ചെ 3.30 ന് തന്നെ തൃശൂര്‍ കെ. എസ്. ആര്‍ .ടി. സി സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വരേണ്ട സമയം കഴിഞ്ഞിട്ടും ബസ് എത്തതെ വന്നതോടെ ഫോണില്‍ വിളിച്ചു. എന്നാല്‍ അനു എടുത്തില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ആണ് അപകട വിവരം പൊലീസ് അറിയിക്കുന്നത്.

- Advertisement -

ബന്ധുക്കളോടൊപ്പം സ്നിജോ അപകടം നടന്ന തിരുപ്പൂര്‍ അവിനാശിയിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ തിരുപ്പൂരിലെ ആശുപത്രിയില്‍ എത്തിയ സ്നിജോ കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരമാണ്. പ്രിയതമയുടെ മൃതശരീരവുമായി സ്നിജോ വീട്ടിലെത്തിയ രംഗം കണ്ടു നില്‍ക്കാന്‍ സാധിക്കാതെ ബന്ധുക്കളും നാട്ടുകാരും വാവിട്ടു കരഞ്ഞു. അനുവിനെ ഖത്തറിലേക്ക് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സ്നിജോ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week