മലയാളത്തില്‍ ഇത് ത്രില്ലറുകളുടെ ചാകരക്കാലം: ‘അനുരാധ Crime No.59/2019’ ഇന്ദ്രജിത്തും, അനുസിത്താരയും ഒന്നിക്കുന്നു

കൊച്ചി:മലയാളത്തില്‍ വരാൻ പോകുന്നത് ത്രില്ലറുകളുടെ ചാകര. മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്’, കുഞ്ചാക്കോ ബോബനും നയന്‍താരയും ഒരുമിക്കുന്ന ‘നിഴല്‍’, മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ‘നായാട്ട്’ എന്നിവഎല്ലാം ത്രില്ലര്‍ ഗാനത്തിൽ പെട്ട ചിത്രങ്ങളാണ്. ആ നിരയിലെ പുതിയ ചിത്രമാണ് ‘അനുരാധ Crime No.59/2019.

ഷാന്‍ തുളസീധരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരന്‍, അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ‘അനുരാധ Crime No.59/2019 യാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ത്രില്ലര്‍ ചിത്രം. ടൈറ്റില്‍ കഥാപാത്രമായി അനുസിത്താര എത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനോടൊപ്പം, വിഷ്ണു ഉണ്ണികൃഷ്ണനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടേതാണ് തിരക്കഥ.

ഗോള്‍ഡന്‍ എസ് പിക്‌ച്ചേഴ്‌സ്, ഗാര്‍ഡിയന്‍ ഏഞ്ചല്‍ എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിക്‌സണ്‍ പൊഡുത്താസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍. ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, രാജേഷ് ശര്‍മ്മ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം ചിത്രത്തിൽ, ബി. കെ. ഹരി നാരായണന്‍, മനു മഞ്ജിത്ത്, ജ്യോതികുമാര്‍ പുന്നപ്ര എന്നിവരാണ് വരികള്‍ എഴുതുന്നത്. ടോണി ജോസഫ് സംഗീതം സൽകുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവില്‍കോട്ട, എഡിറ്റര്‍- ശ്യാം ശശിധരന്‍, കലാസംവിധാനം- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News