കൊറോണയെ ചെറുക്കാന്‍ ആന്റി കൊറോണ ജ്യൂസ്! വില 150 രൂപ; ഒടുവില്‍ ബ്രിട്ടീഷ് സ്വദേശിയെ പോലീസ് പൊക്കി

തിരുവനന്തപുരം: വര്‍ക്കലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനെന്ന പേരില്‍ ജ്യൂസ് വില്‍പ്പന നടത്തിയ ബ്രിട്ടീഷ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹെലിപാഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കഫിറ്റീരിയയിലാണ് കൊറോണയെ പ്രതിരോധിക്കാനെന്ന പേരില്‍ ഉല്‍പ്പനം വില്പ്പനയ്ക്ക് വച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് ഇയാളെ പിടികൂടുകയായിരിന്നു.

ആന്റി കൊറോണ ജ്യൂസ് എന്നായിരുന്നു വില്‍പ്പനക്കാരനായ 65കാരന്‍ ബ്രിട്ടീഷ് പൗരന്‍ ജ്യൂസിന് നല്‍കി പേര്. കടയുടെ മുന്‍പില്‍ ഇത് സംബന്ധിച്ച് ഇയാള്‍ ബോര്‍ഡും വെച്ചിരുന്നു. ഒരു ഗ്ലാസ് ജ്യൂസിന് 150 രൂപയാണ് വില. കടയുടെ മുന്നിലൂടെ പോകുന്നതിനിടെയാണ് പരസ്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

ഹെര്‍ബല്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഔഷധ ഘടകങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് ബ്രിട്ടണ്‍ സ്വദേശി പറഞ്ഞു. ഇത് കഴിച്ചാല്‍ കൊറോണ രോഗം മാറുമെന്നതിന് തെളിവുള്ളതായി അവകാശപ്പെട്ടിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് താക്കീത് നല്‍കിയ ശേഷം പോലീസ് ഇയാളെ വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News