CrimeKeralaNews

പോലീസ് സേനയിൽനിന്ന് ഒരു എസ്.ഐയെക്കൂടി പിരിച്ചുവിടുന്നു; കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാവും

തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു ഇന്‍സ്‌പെക്ടറെ കൂടി പൊലീസ് സേനയില്‍നിന്ന് പിരിച്ചുവിടുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന് ഡി.ജി.പി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പിരിച്ചുവിടാതിരിക്കാനുള്ള കാരണമറിയിക്കാനാണ് നോട്ടീസ്.

ഇയാള്‍ക്കെതിരേ ബലാത്സംഗം, വധശ്രമം ഉള്‍പ്പെടെ മൂന്ന് ക്രിമിനല്‍ കേസുകളുണ്ട്. 21 തവണ വകുപ്പ് തല നടപടിയും നേരിട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കരന്‍. ശിവശങ്കരനെ കൂടാതെ മൂന്ന് എസ്‌.ഐമാരേക്കൂടി പിരിച്ചുവിടാനുള്ള നടപടിയും തുടങ്ങിയതായാണ് വിവരം. ഇതുസംബന്ധിച്ച ഡി.ജി.പി. റേഞ്ച് ഡി.ഐ.ജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയായി പുട്ട വിമലാദിത്യയെ നിയമിച്ചു. റേഞ്ച് ഡി.ഐ.ജിയായിരുന്ന രാഹുല്‍ ആര്‍. നായരെ ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയായി നിയമിച്ചു. ജി. ജയദേവിനെ വി.ഐ.പി. സെക്യൂരിറ്റി ചുമതലയുള്ള ഡി.ഐ.ജിയായി മാറ്റിയ സാഹചര്യത്തിലാണ് രാഹുല്‍ നായരുടെ പുതിയ നിയമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button