24.5 C
Kottayam
Friday, June 5, 2026

500 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിനരികിലെ അപകടമുനമ്പിൽ ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം;രക്ഷകരായി സുഹൃത്തും ഡ്രെെവർമാരും

Must read

അടിമാലി (ഇടുക്കി): മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പെരുമൺകുത്ത് വെള്ളച്ചാട്ടത്തിനു സമീപം തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

കുറത്തിക്കുടിയിൽ താമസിക്കുന്ന സനൽ ശശി എന്ന യുവാവാണ് 500 അടിയോളം താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിലെ അപകടമുനമ്പിലേക്ക് ഇറങ്ങി ജീവനൊടുക്കാൻ ശ്രമിച്ചത്. ഈ സമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈ. നാഗർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സനൽ പിന്മാറിയില്ല. ഒടുവിൽ സുഹൃത്ത്തന്നെ സനലിന്റെ രക്ഷിക്കുവാൻ അപകടമുനമ്പിലേക്ക് ഇറങ്ങി.

- Advertisement -

ഈ സമയത്താണ് യാദൃശ്ചികമായി മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരായ ബിബിൻ, എബിൻ, അലക്സ് എന്നിവർ എത്തിയത്. ഇവരുംകൂടി ചേർന്ന് സനലിനെ അപകട മുനമ്പിൽനിന്ന് സാഹസികമായി വലിച്ചുകയറ്റി. അപ്പോഴും അപകടത്താഴ്ചയിലേക്ക് പോകാൻ സനൽ ശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും ധൈര്യം കൈവിടാതെ എല്ലാവരും ചേർന്ന് ഇയാളെ സുരക്ഷിതസ്ഥാനത്തെത്തിച്ചു.

- Advertisement -

In a heroic rescue at Mankulam Perumbankuthu waterfalls, a young man was saved from the brink of a 500-foot drop. The incident occurred on Monday evening when Sanal Shashi, a resident of Kurathikudi, attempted to end his life by climbing onto a dangerous ledge overlooking the massive falls. Despite desperate pleas from his friend, Y. Nagar, Sanal refused to retreat. In a daring move, Nagar himself descended to the perilous spot to hold onto his friend, while local jeep drivers and residents joined the effort to safely pull them back to safety, preventing a major tragedy.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week