24.6 C
Kottayam
Monday, June 8, 2026

പീഡനം സഹിച്ചിട്ട് ഭര്‍തൃവീട്ടുകാര്‍ക്ക് നല്ലപേര് വാങ്ങി കൊടുക്കേണ്ട ബാധ്യത പെണ്ണിനില്ല: അഞ്ജലി ചന്ദ്രന്റെ കുറിപ്പ്

Must read

ഗാര്‍ഹിക പീഡനം ഇന്ന് വര്‍ദ്ധിച്ചു വരുകയാണ്. ഭര്‍തൃ വീട്ടുകാരുടെ പീഡനം കാരണം ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ കാണുമ്പോള്‍ മാത്രമാണ് ഗാര്‍ഹികപീഡനത്തെക്കുറിച്ചും സ്ത്രീധന നിരോധനത്തെകുറിച്ചുമെല്ലാം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. നാല് ചുമരിനും മതില്‍ കെട്ടിനുമുള്ളില്‍ കണ്ണുനീരും കഷ്ടപ്പാടും പേറി ജീവിക്കുന്ന പെണ്‍ ജീവിതങ്ങളെക്കുറിച്ച് അഞ്ജലി ചന്ദ്രന്‍ പങ്കുവയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധനേടാറുണ്ട്.

നിനക്ക് ഈ ഗാര്‍ഹിക പീഡനം എഴുതുന്നത് കൊണ്ട് എന്താണ് കിട്ടുന്നതെന്നു ചോദിക്കുന്നവരോട് താനും ഇതേ വേദനയുടെ കടന്നു പോയ ഒരാളാണെന്നും കടന്നു പോവുന്നത് ഗാര്‍ഹിക പീഡനം ആണെന്നത് തിരിച്ചറിയാന്‍ പോലും അറിയാത്തവര്‍ക്ക് വേണ്ടി കൂടിയാണ് ഈ എഴുത്തെന്നും അഞ്ജലി സമൂഹമാധ്യമത്തില്‍ കുറിക്കുന്നു.

കുറിപ്പ് പൂര്‍ണ്ണ രൂപം

നിനക്ക് ഈ ഗാര്‍ഹിക പീഡനം എഴുതുന്നത് കൊണ്ട് എന്താണ് കിട്ടുന്നത് എന്ന ചോദ്യത്തിന് മനസ്സില്‍ വന്ന ആദ്യ ഉത്തരങ്ങള്‍ ഇവയൊക്കെയാണ്.

- Advertisement -
  1. കടന്നു പോവുന്നത് ഗാര്‍ഹിക പീഡനം ആണെന്നത് തിരിച്ചറിയാന്‍ പോലും അറിയാത്തവര്‍ക്ക് വേണ്ടി കൂടിയാണ് ഈ എഴുത്ത്.
  2. ഇത്തരത്തില്‍ അനുഭവം ഉണ്ടായ ഒരാളെന്ന നിലയില്‍ മറ്റൊരാള്‍ ഇനി ഇത്തരത്തില്‍ ഉള്ള അവസ്ഥകളില്‍ കൂടി കടന്നു പോവരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം കൂടിയാണ് ഈ പോസ്റ്റുകള്‍.
  3. ഗാര്‍ഹിക പീഡനങ്ങളെ ഗതികേട് കൊണ്ട് സഹിച്ച് സമൂഹത്തില്‍ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ നല്ല പേര് വാങ്ങി കൊടുക്കേണ്ട ഒരു ബാധ്യതയും സ്ത്രീകള്‍ക്ക് ഇല്ല എന്ന തിരിച്ചറിവ് ആളുകളില്‍ ഉണ്ടാവട്ടെ .
  4. ഇതുപോലെ തുറന്നെഴുതാനും ആളുകളുടെ പൊള്ളത്തരം തുറന്നു കാണിക്കാനും കൂടുതല്‍ പേര് മുന്നോട്ട് വന്നാല്‍ സമൂഹത്തിനെ ഓര്‍ത്തെങ്കിലും കുറച്ച് ആളുകള്‍ ഇത്തരത്തിലെ വൈകൃതങ്ങള്‍ ചെയ്യാതെ ഇരിക്കും എന്ന ഒരു പ്രതീക്ഷ ഉണ്ട്.
  5. തങ്ങള്‍ നിസാരമായി കരുതുന്ന പലതും സ്ത്രീകള്‍ക്ക് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനം ആണെന്ന തിരിച്ചറിവ്
    ആളുകള്‍ക്ക് ഉണ്ടാവും എന്ന ആഗ്രഹം കൂടിയാണ് ഇതിന് പുറകിലുള്ളത്.
  6. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് ഇറങ്ങി വരുന്ന പെണ്‍കുട്ടികളെ കുറ്റപ്പെടുത്തി തിരികെ വിടുന്നതിനു പകരം അവരെ ചേര്‍ത്ത് പിടിക്കേണ്ടത് ഓരോരുത്തരുടെയും കടമ ആണെന്ന സ്വയം ബോധ്യം ഉണ്ടാവാന്‍.
  7. തങ്ങളുടെ തെറ്റ് കൊണ്ടല്ല പലപ്പോഴും ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്നത് പകരം ആളുകളുടെ മാനസിക വൈകൃതങ്ങള്‍ സഹിക്കേണ്ട ഒരു ബാധ്യതയും തനിക്കില്ല എന്നത് ഓരോ വ്യക്തിയും മനസിലാക്കുമെന്ന പ്രതീക്ഷ.
  8. ഗാര്‍ഹിക പീഡനത്തിന് നേരെ ആളുകള്‍ ഒന്നടങ്കം മുഖം തിരിക്കുന്ന ഒരു സമയം വരണം എന്ന അതിയായ ആഗ്രഹം.
  9. ആത്മഹത്യ ചെയ്യുന്നതിലും എന്ത് കൊണ്ടും നല്ലതാണ് നമ്മളെ അര്‍ഹിക്കാത്ത ഇടങ്ങളില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക് എന്ന തീരുമാനം എന്നത് ആളുകള്‍ക്ക് മനസ്സിലാവാന്‍ കൂടി ഇത് ഉപകാരപ്പെടും.
  10. എത്ര അടുത്ത ബന്ധു ആണെങ്കിലും അവരു കാരണം ഒരു പെണ്‍കുട്ടി എന്തെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് അറിഞ്ഞാല്‍ അവരോട് വിയോജിക്കുന്നതാണ് തങ്ങളുടെ വ്യക്തിത്വം അടയാളപ്പെടുത്താന്‍ ഉപയോഗിക്കേണ്ടത് എന്നും അവളെ കുറ്റപ്പെടുത്താന്‍ നില്‍ക്കാതെ കൂടെ നില്‍ക്കുന്നതാണ് മനുഷ്വത്വം എന്നതും ആളുകള്‍ മനസിലാക്കും എന്ന ഒരു വലിയ ആഗ്രഹം കൂടി ഉണ്ട്.

എത്ര കളിയാക്കിയാലും എതിര്‍ത്താലും അപമാനിച്ചാലും ഞാന്‍ ഈ സീരീസ് എഴുതി കൊണ്ടേയിരിക്കും ?? എന്നെ പോലെ ഈ നശിച്ച പരിപാടികള്‍ക്ക് ഒരു അവസാനം ആഗ്രഹിക്കുന്ന സമാന മനസ്‌കരായ ആളുകള്‍ കൂടെ ഉണ്ടാവുകയും ചെയ്യും എന്ന പ്രതീക്ഷ ഉണ്ട്.
അഞ്ജലി ചന്ദ്രന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week