നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു,സിനിമാ മേഖലയില്‍ വീണ്ടും അപ്രതീക്ഷിത വിയോഗം

തൊടുപുഴ:പ്രശസ്ത നടന്‍ അനില്‍ നെടുമങ്ങാട്(48)മുങ്ങിമരിച്ചു.തൊടുപുഴ മലങ്കര ഡാമിലായിരുന്നു.സംഭവം.ഡാമില്‍ കുളിയ്ക്കാനിറങ്ങയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു.മൃതദേഹം കണ്ടെടുത്തു.കമ്മട്ടിപ്പാടം,അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് അനില്‍.

നടന്‍ ജോജു നായകനായ പുതിയ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തുവരികയായിരുന്നു അനില്‍.ക്രിസ്തുമസ് ദിവസമായതിനാല്‍ ചിത്രീകരണത്തിന് അവധി നല്‍കി ഡാമില്‍ കുളിയ്ക്കാനെത്തിയതായിരുന്നു അനിലും സംഘവും.മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍

തസ്‌കര വീരന്‍ എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമാ രംഗത്ത് എത്തിയത്.2014 ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലെ വേഷം ശ്രദ്ധേയമായി.ടെലിവിഷന്‍ പരിപാടികളിലെ അവതാരകനായാണ് അനില്‍ വിനോദവ്യവസായ രംഗത്തേക്ക് എത്തിയത്.കൈരളി ടി.വി,ഏഷ്യാനെറ്റ്,ജയ്ഹിന്ദ്,റിപ്പോര്‍ട്ടര്‍ തുടങ്ങിയ വിവിധ ചാനലുകളില്‍ അനില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

അയ്യപ്പനും കോശിയും,പൊറിഞ്ചുമറിയം ജോസ്,നീര്‍മാതളം പൂത്ത കാലം,കിസ്മത്ത്.കമ്മട്ടിപ്പാടം,പാവാട എന്നിവയടക്കം അന്‍പതിനടുത്ത് സിനിമകളില്‍ അനില്‍ അഭിനയിച്ചിട്ടുണ്ട്.അയ്യപ്പനും കോശിയിലെയും സി.ഐ വേഷം അനിലിന് ഏറെ കയ്യടി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News