24.6 C
Kottayam
Saturday, June 6, 2026

‘സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ല’; അനിഖ സുരേന്ദ്രന്‍

Must read

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനിഖ സുരേന്ദ്രന്‍. ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷയെന്ന് നടി പറയുന്നു.

ഫിലിം ഇന്‍ഡസ്ട്രി എടുത്ത് നോക്കുകയാണെങ്കില്‍ പ്രശ്‌നങ്ങള്‍ കാണാമെന്നും നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നതെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അനിഖ പറഞ്ഞു. ‘ഫിലിം ഇന്‍ഡസ്ട്രി എടുത്ത് നോക്കുകയാണെങ്കില്‍ നമുക്ക് പ്രശ്‌നങ്ങള്‍ കാണാം. നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്. തുല്യപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്താല്‍ പോലും തുല്യ വേതനം എന്ന് ചിന്തിക്കാന്‍ ഫിലിം ഇന്‍ഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല.

നമ്മുടെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ. ആണിനെയും പെണ്ണിനേയും വേര്‍തിരിവുകളോടെ മാത്രം കാണുന്ന രീതി ഓരോ വ്യക്തിയിലും ആദ്യം മാറണം. അടുത്ത തലമുറയിലെങ്കിലും കാര്യങ്ങള്‍ക്ക് മാറ്റം വരും എന്ന് പ്രതീക്ഷയുണ്ട്. അതിനനുസരിച്ച് സമൂഹത്തിലും മാറ്റം ഉണ്ടാവും,’ അനിഖ പറഞ്ഞു.

‘ഇരവും പകലും എന്ന പാട്ടില്‍ ചെയ്തപോലെ തന്നെ യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. തനിച്ച് യാത്ര ചെയ്യാനും രാത്രി കറങ്ങി നടക്കാനും ഒക്കെ ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴത്തെ ഒരു സാഹചര്യത്തില്‍ അത് സുരക്ഷിതമല്ല എന്നത് കൊണ്ട് തന്നെ അത്തരം ആഗ്രഹങ്ങള്‍ പൂര്‍ണമാവാറില്ല.

- Advertisement -

തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഇല്ലെന്നല്ല, തീര്‍ച്ചയായും ഉണ്ട്, പക്ഷേ എല്ലാവര്‍ക്കും അത് സാധ്യമാകണമെങ്കില്‍ സമൂഹം പലപ്പോഴും സ്ത്രീകളെ നോക്കി കാണുന്ന രീതി മാറണം. നിയമ സംവിധാനങ്ങളും കുറച്ച് കൂടി ശക്തമാവണം. എന്നാലെ എല്ലാവര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന പോലെ പുറത്തിറങ്ങാനും യാത്ര ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവൂ,’ അനിഖ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week