28.4 C
Kottayam
Tuesday, April 30, 2024

ക്രിക്കറ്റ് ചരിത്രത്തിലാദ്യം; എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട്

Must read

ഡൽഹി: ഏകദിന ലോകകപ്പിൽ നാട‌കീയ രം​ഗങ്ങൾ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി. ഒരു ബാറ്റർ ഔട്ടായി അടുത്ത ബാറ്റർക്ക് എത്താൻ നിശ്ചിത സമയമുണ്ട്. ആ സമയത്തിനുള്ളിൽ ക്രീസിലെത്തിയില്ലെങ്കിൽ ആ ബാറ്റർക്കെതിരെ എതിർ ടീം താരങ്ങൾക്ക് അപ്പീൽ ചെയ്യാം. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അങ്ങനെ ഔട്ടായത് ഇന്നത്തെ മത്സരത്തിൽ ശ്രീലങ്കയു‌ടെ എയ്ഞ്ചലോ മാത്യൂസ് ആണ്.

ശ്രീലങ്കയുടെ സദീര സമരവിക്രമ പുറത്തായതിന് പിന്നാലെയാണ് എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തിയത്. ബാറ്റ് ചെയ്യാൻ നോക്കുമ്പോഴാണ് ഹെൽമറ്റിന്റെ തകരാർ കണ്ടത്. മറ്റൊരു ഹെൽമറ്റ് കൊണ്ടുവരാൻ മാത്യൂസ് ആവശ്യപ്പെട്ടു. ഇത് എത്തിയ സമയം മാത്യൂസ് ആദ്യ പന്ത് നേരിടാൻ വൈകിയെന്നാണ് ഷക്കീബ് അൽ ഹസന്റെ ആരോപണം. ഒരു ബാറ്റർ ഔട്ടായാൽ മൂന്ന് മിനിറ്റിൽ പുതുതായി ക്രീസിലെത്തുന്ന താരം അടുത്ത പന്ത് നേരിട്ടിരിക്കണമെന്നാണ് നിയമം.ബം​ഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസ്സൻ അപ്പീലിൽ അംപയർ ഔട്ട് വിധിച്ചതോടെ ഒരു പന്ത് പോലും നേരിടാതെ സംപൂജ്യനായി ശ്രീലങ്കൻ താരത്തിന് ഡ​ഗ് ഔട്ടിലേക്ക് പോകേണ്ടി വന്നു.

https://x.com/shawstopper_100/status/1721481627463790653?s=20

നാണക്കേടിന്റെ റെക്കോർഡോടെയാണ് മാത്യൂസ് മടങ്ങിയത്. ബം​ഗ്ലാദേശ് താരങ്ങളുമായി ചർച്ച നടത്തിയെങ്കിലും അപ്പീൽ പിൻവലിക്കാൻ തയ്യാറായില്ല. ഹെൽമറ്റ് എടുക്കാൻ വൈകിയെന്നായിരുന്നു മാത്യൂസിന്റെ വാദം. ഡ​ഗ് ഔട്ടിലെത്തിയ മാത്യൂസ് ഹെൽമറ്റ് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ല ഷാക്കിബിന്റെ തീരുമാനമെന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകര്‍ പറയുന്നു. നേരത്തെ, അരുണ്‍ ജെയ്റ്റ്‌ലി ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്ക്ക് നേരിയ സാധ്യതമാണ് ലോകകപ്പില്‍ അവശേഷിക്കുന്നത്

ഇന്ന് പരാജയപ്പെട്ടാല്‍ നാട്ടിലേക്ക് തിരികെ മടങ്ങാം. ഏഴ് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമായി ഏഴാം സ്ഥാനത്താണ് അവര്‍. ബംഗ്ലാദേശ് നേരത്തെ പുറത്തായിരുന്നു. നിലവില്‍ ഏഴ് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്താണ്. 
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week