നേപ്പാളിൽ വീണ്ടും ഭൂകമ്പം;5.6 തീവ്രത രേഖപ്പെടുത്തി, ഡൽഹിയിലും ശക്തമായ പ്രകമ്പനം
ന്യൂഡല്‍ഹി: നേപ്പാളില്‍ വീണ്ടും ഭൂകമ്പം. തിങ്കളാഴ്ച വൈകിട്ട് 04:16-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.കാഠ്‌മണ്ടുവിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള ജജർകോട് ജില്ലയിലെ രമിദണ്ട എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ന് വൈകിട്ട് 4.16 നായിരുന്നു കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നേപ്പാളിലുണ്ടാകുന്ന രണ്ടാമത്തെ ഭൂകമ്പമാണ് ഇത്. ഭൂകമ്പത്തിൽ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ഇല്ല.
ഭൂകമ്പത്തിന്റെ ശക്തമായ പ്രകമ്പനം ന്യൂഡല്‍ഹിയിലും അനുഭവപ്പെട്ടു. ഭൂകമ്പം 10 കിലോമീറ്റര്‍ ആഴത്തില്‍ അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
വെള്ളിയാഴ്ച നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 157 പേര്‍ മരിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്. 2015-നു ശേഷം നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇത്.
ലോകത്തെ ഏറ്റവും സജീവമായ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ ഭൂമിക്കടിയിലുള്ളത് നേപ്പാളിലാണ്. ഇതാണ് ഇവിടെ നിരന്തരമായി ഭൂകമ്പങ്ങളുണ്ടാകാന്‍ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.