24.6 C
Kottayam
Friday, June 5, 2026

അച്ഛന്‍ പറഞ്ഞത് കുറച്ചുകൂടെ ചെറിയ വസ്ത്രം അടുത്ത തവണ വാങ്ങിതരാം എന്നാണ്, കുട്ടിക്കുപ്പായ വിവാദത്തിൽ അനശ്വര പറയുന്നു

Must read

സോഷ്യല്‍ മീഡിയ നിറയെ അനശ്വര രാജനെതിരെ നടന്ന സെെബര്‍ ആക്രമണത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. കുട്ടിനിക്കറിട്ട് ഫോട്ടോ പങ്കുവച്ചതാണ് താരത്തിനെതിരെ തിരിയാന്‍ സദാചാര വാദികളെ പ്രേരിപ്പിച്ചത്. പിന്നാലെ അനശ്വര തന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് അവര്‍ക്ക് മറുപടി. ഇതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങളാണ് രംഗത്ത് എത്തിയത്. റിമ കല്ലിങ്കല്‍, പാര്‍വതി, നസ്രിയ, അഹാന, അമേയ തുടങ്ങി നിരവധി താരങ്ങള്‍ പിന്തുണയുമായെത്തി.

മോഡേണ്‍ വസ്ത്രം ധരിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനിരയായ നടി അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.ചിത്രം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് വാർത്തയായത്.ഇപ്പോഴിതാ ആക്രമണങ്ങളെ കുറിച്ച് അനശ്വര തന്നെ മനസ് തുറക്കുകയാണ്. സെപ്തംബര്‍ 8 നായിരുന്നു 18 വയസായത്. അപ്പോഴായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രങ്ങള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് പോസ്റ്റ് ചെയ്തതെന്നും അനുശ്വര പറയുന്നു. തിങ്കളാഴ്ച വരെ കമന്റുകളൊന്നും കണ്ടിരുന്നില്ല. ഒരു കല്യാണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു.

- Advertisement -

കുറച്ചു കമന്റുകള്‍ കൊണ്ട് തന്നെ മൂഡ് മനസിലായി. ആദ്യം അവഗണിക്കാനാണ് തീരുമാനിച്ചത്. പക്ഷെ കാര്യങ്ങള്‍ കെെവിട്ടു പോകുമെന്നായപ്പോള്‍ അതിനെ നേരിടണമെന്ന് തോന്നിയെന്ന് അനശ്വര പറയുന്നു. കമന്റുകള്‍ വെെകാരികമായി തന്നെ ബാധിച്ചില്ല. പക്ഷെ നമ്മള്‍ 21-ാം നൂറ്റാണ്ടിലും പുരോഗമന കേരളത്തിലുമാണോ ജീവിക്കുന്നതെന്ന് തോന്നിയെന്നും അനശ്വര പറഞ്ഞു.

- Advertisement -

എന്റെ ഫോട്ടോകളില്‍ കമന്റ് ചെയ്ത സഹോദരിമാരേയും അയല്‍ക്കാരേയും കുറിച്ചാണ് ചിന്തിച്ചത്. അവര്‍ക്കും കാണില്ലേ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ആഗ്രഹം. സംസ്കാരത്തിന്റേയും സദാചാരത്തിന്റേയും പേരു പറഞ്ഞ് അവരും അടിച്ചമര്‍ത്തപ്പെടില്ലേ? എന്നെ പോലെയുള്ള ആ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ പ്രതികരിച്ചത്” അനശ്വര പറയുന്നു.

പ്രശ്നം തന്റേതല്ലെന്നും അവരുടേതാണെന്നും അവരെയാണ് പഠിപ്പിക്കേണ്ടതെന്നും അനശ്വര പറയുന്നു. തന്റെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ തന്റെ വസ്ത്രം പ്രശ്നമല്ല. കമന്റുകള്‍ വായിച്ചു കൊടുത്തപ്പോള്‍ അച്ഛന്‍ പറഞ്ഞത് കുറച്ചുകൂടെ ചെറിയ വസ്ത്രം അടുത്ത തവണ വാങ്ങിതരാം എന്നാണെന്നും അനശ്വര പറയുന്നു. എന്തു ധരിക്കണമെന്നത് അവരവരുടെ ഇഷ്ടമാണെന്നും അനശ്വര വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week