EntertainmentKeralaNews

‘ശരീരം മൊത്തം തുണിവെച്ചു മറച്ച അവള്‍ക്ക് അവിടെ ഒരു തുണി വയ്ക്കാന്‍ പറ്റിയില്ലല്ലേ’,നടി അനശ്വര രാജനെതിരെ സൈബര്‍ ആക്രമണം തുടരുന്നു

കൊച്ചി: ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയ നടിയാണ് അനശ്വര രാജന്‍.തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി, ഉദാഹരണം സുജാത തുടങ്ങി അനശ്വരയുടെ മുഴുവന്‍ ചിത്രങ്ങളും ബോക്‌സ് ഓഫീസിലും വമ്പന്‍വിജയങ്ങളാണ് നേടിയത്.പ്രശസ്ത തെന്നിന്ത്യന്‍ താരംതൃഷയ്ക്ക് ഒപ്പം റാംഗി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറാവുകയാണ് അനശ്വര.

പുറത്തിറങ്ങാന്‍ പോകുന്ന തന്റെ പുതിയ സിനിമയേക്കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് അനശ്വര ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതേക്കുറിച്ച് വന്‍വാദമാണ് ഉയര്‍ന്നിരിയ്ക്കുന്നത്. വീഡിയോയിലെ അനശ്വരയുടെ വസ്ത്രധാരണം പിടിയ്ക്കാത്ത സദാചാര വാദികള്‍ അനശ്വരയെ കടന്നാക്രമിയ്ക്കുന്നതിനാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വാഹിയ്ക്കുന്നത്. അശ്ലീലത നിറഞ്ഞ കമന്റുകളാണ് വീഡിയോയില്‍ പലരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ശരീരം മൊത്തം തുണിവെച്ചു മറച്ച അവള്‍ക്ക് അവിടെ ഒരു തുണി വയ്ക്കാന്‍ പറ്റിയില്ലല്ലോ, കഷ്ടം എന്ന് തുടങ്ങി എല്ലാ പരിധികളും ലംഘിയ്ക്കുന്ന കമന്റുകളുമുണ്ട്.എന്നാല്‍ അനശ്വരയെ പിന്തുണച്ചും നിരവധിപേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ അനശ്വര രാജന്‍. ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക’ എന്നെഴുതി സുഹൃത്തുമായി തട്ടമിട്ട് നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ ആളുകളും കമന്റുകളുമായി നടിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button