28.2 C
Kottayam
Friday, June 5, 2026

അശ്ലീല സിനിമകള്‍ കാണാറുണ്ട്,എന്തിന് കള്ളം പറയണം; തുറന്ന് പറഞ്ഞ് നടി അനാര്‍ക്കലി മരക്കാര്‍

Must read

കൊച്ചി:വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരക്കാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളാണ് വൈറലാകുന്നത്.

അഡല്‍ട്ട് സിനിമകള്‍ കാണാറുണ്ടോ എന്ന് ചോദ്യത്തിന് അനാര്‍ക്കലി പറഞ്ഞ മറുപടിയാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ ചെറുപ്പകലാത്ത് അത്തരം സിനിമകള്‍ ഒരുപാട് കാണുമായിരുന്നു. അത് അത്ര വലിയ മോശം പ്രവര്‍ത്തിയായി താന്‍ കണ്ടിട്ടില്ല. അതൊക്കെ നമ്മള്‍ എല്ലാവരും അറിയേണ്ട കാര്യങ്ങളാണ് പിന്നെ എന്തിന് കള്ളം പറയണം അതുകൊണ്ട് തന്നെ താന്‍ അത്തരം സിനിമകള്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഇതാണ് താരം നല്‍കിയ ഉത്തരം.

നേരത്തെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അനാര്‍ക്കലി രംഗത്ത് എത്തിയിരുന്നു. തനിക്ക് ഒരു പ്രണയം ഉണ്ട്, എന്നാല്‍ അത് വിവാഹത്തിലേക്ക് എത്തുമോ എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹം ജോലി ചെയ്യുകയാണ് ഡല്‍ഹിയില്‍. ഇത്രയും ഒരുമിച്ചു പഠിച്ചവര്‍ ആണ്. ഒരേ പ്രായം ആണ്. പ്രേമിക്കാന്‍ പറ്റുന്നിടത്തോളം പ്രേമിക്കുക. കല്യാണം കഴിക്കാന്‍ ഒരു പ്രായം ആകുമ്പോള്‍ കഴിക്കുക. അയാളിപ്പോള്‍ കേരളത്തില്‍ തന്നെയുണ്ട് വര്‍ക്ക് ഫ്രം ഹോം ആണ്. ഇടക്കൊക്കെ ഞങ്ങള്‍ കാണാറുണ്ട്. നമ്മള്‍ അങ്ങ് ഇന്ന സ്ഥലം എന്ന് പറഞ്ഞുകൊണ്ട് പോകാറില്ല. എവിടെയെങ്കിലും ഒക്കെ പോയി ചില്ല് ചെയ്യാറുണ്ട്. കാശ് ആര് കൊടുക്കും എന്ന ചോദ്യത്തിന് ഞാന്‍ കൊടുക്കും, അവന്‍ സമ്പാദിക്കാന്‍ വരുന്നേ ഉള്ളൂ. ഞാന്‍ സമ്പാദിച്ചു തുടങ്ങിയല്ലോ എന്ന് അനാര്‍ക്കലി പറഞ്ഞിരുന്നു.

- Advertisement -

പരസ്പരം വഴക്കുണ്ടാക്കാറുണ്ട്, വഴക്കില്ലാത്ത റിലേഷന്‍ഷിപ്പ് ഇല്ലല്ലോ. ചെറിയ കാര്യങ്ങള്‍ക്ക് മാത്രമാണ് വഴക്ക് ഉണ്ടാകുന്നത്, വേറെ ചെക്കന്മാരെ നോക്കുമ്പോള്‍ ആണ് വിഷയം ഉണ്ടാകുന്നത്. വെറുതെ ഇരിക്കുമ്പോള്‍ ഞാന്‍ കണ്ണില്‍ കണ്ട ആണ്‍പിള്ളേരെ ഒന്നും വായി നോക്കാറില്ല. ദുല്‍ഖര്‍ സല്‍മാനെ പോലെ അതേ രൂപത്തിലുള്ള ഒരാള്‍ വന്നാല്‍ അയാളെ നോക്കും എന്നാല്‍ പ്രേമിക്കുന്ന ആളെ ഉപേക്ഷിക്കില്ല. ഞാനും ഉപേക്ഷിക്കില്ല, അവനും എന്നെ ഉപേക്ഷിക്കില്ല. ആരെങ്കിലുമായി ഒരു ബന്ധം ഉണ്ടായാലും അത് വെറും കമ്പനി മാത്രം ആയിരിക്കും അല്ലാതെ വിവാഹം കഴിക്കാനുള്ള ബന്ധം ഉണ്ടാവുകയില്ല.- അനാര്‍ക്കലി പറഞ്ഞിരുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week