28.4 C
Kottayam
Saturday, June 6, 2026

വന്ദേ ഭാരത് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം? പാളത്തിൽ കല്ലും മറ്റുവസ്തുക്കളും

Must read

ജയ്പുർ: ഉദയ്പുർ – ജയ്പുർ വന്ദേ ഭാരത് എക്സ്പ്രസ് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സെമി ഹൈസ്പീഡ് ട്രെയിൻ കടന്നുപോകുന്ന പാളത്തിൽ കല്ലുകളും ഇരുമ്പ് ദണ്ഡും മറ്റുവസ്തുക്കളം നിരത്തിവെച്ചാണ് അജ്ഞാതർ അപകടത്തിന് ശ്രമിച്ചത്. പാളത്തിലെ കല്ലുകൾ കണ്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പിടിക്കുകയായിരുന്നു. റെയിൽവേ ജീവനക്കാർ ഇറങ്ങി പാളത്തിൽനിന്ന് കല്ലുകൾ മാറ്റുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

രാജസ്ഥാനിലെ ഭിൽവാരയിൽ ഇന്നലെ രാവിലെയാണ് സംഭവം. ഗംഗാരാർ – സോനിയാന സെക്ഷനിലെ പാളത്തിലാണ് അട്ടിമറി ശ്രമം ഉണ്ടായത്. ഗംഗാരാർ സെക്ഷൻ പരിധിയിൽപ്പെടുന്ന സ്ഥലത്താണ് പാളത്തിൽ നിറയെ കല്ലുകളും മറ്റുവസ്തുക്കളും നിരത്തിവച്ചത്. സംഭവത്തിൽ ആർപിഎഫ് റെയിൽവേ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ സിപിആർഒ ക്യാപ്റ്റൻ ശശി കിരൺ പറഞ്ഞു.

20979 നമ്പർ ഉദയ്പുർ – ജയ്പുർ വന്ദേ ഭാരത് കടന്നുവരുന്നതിനിടെയാണ് ട്രാക്കിൽ കല്ലുകൾ നിരത്തിവെച്ചത്. കൃത്യസമയത്ത് എമർജൻസി ബ്രേക്ക് പിടിച്ചില്ലായിരുന്നെങ്കിൽ ട്രെയിൻ പാളം തെറ്റിയേക്കുമായിരുന്നെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ആർപിഎഫിന്‍റെയും പോലീസിന്‍റെയും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

റെയിൽവേ ഉദ്യോഗസ്ഥർ പാളത്തിൽനിന്ന് കല്ലുകൾ നീക്കം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി രാജസ്ഥാനിലുള്ള ദിവസമാണ് വന്ദേ ഭാരത് അട്ടിമറിക്കാൻ ശ്രമം നടന്നത്. സെപ്റ്റംബർ 24നായിരുന്നു ഉദയ്പുർ – ജയ്പുർ വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോജി ഫ്ലാഗ് ഓഫ് ചെയ്തത്.

- Advertisement -

ആറു മണിക്കൂർ 15 മിനിറ്റ് കൊണ്ട് 435 കിലോമീറ്റർ താണ്ടുന്ന രീതിയിലാണ് ഉദയ്പുർ – ജയ്പുർ വന്ദേ ഭാരത് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കല്ലേറ് നടക്കുന്നതിനിടെയാണ് പാളത്തിൽ കല്ലുകൾ വെച്ച് ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമവും.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week