ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ കന്നി മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം. ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരേ ഇന്ത്യ 203 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‌റെ സെഞ്ചുറി മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു.
49 പന്തില്‍ നിന്ന് ഏഴ് സിക്‌സും എട്ട് ഫോറുമടക്കം ജയ്‌സ്വാള്‍ 100 റണ്‍സെടുത്തു. അവസാന ഓവറുകലില്‍ 19 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ശിവം ദുബെയും വെറും 15 പന്തില്‍ നിന്ന് 37 റണ്‍സടിച്ച റിങ്കു സിങ്ങും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്.
ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് 23 പന്തില്‍ നിന്ന് 25 റണ്‍സെടുത്തു. തിലക് വര്‍മ (2), ജിതേഷ് ശര്‍മ (5) എന്നിവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്താനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News