28.8 C
Kottayam
Thursday, June 4, 2026

യുക്രെയ്നുമായി യുദ്ധം: റഷ്യയുടെ സൈനിക വിമാനം തകർന്നു വീണു

Must read

കീവ്:യുക്രയ്നുമായി യുദ്ധം നടക്കുന്നതിനിടെ റഷ്യൻ വ്യോമസേനയുടെ എഎൻ-26 സൈനിക ഗതാഗത വിമാനം വ്യാഴാഴ്ച സെൻട്രൽ റഷ്യയിലെ വൊറോനെഷ് മേഖലയിൽ തകർന്നുവീണു. വിമാനത്തിലെ ജീവനക്കാർ മരിച്ചുവെന്ന് റഷ്യയുടെ വെസ്റ്റേൺ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ പ്രസ് സർവീസ് അറിയിച്ചു.

ഫെബ്രുവരി 24 ന് വോറോനെഷ് മേഖലയിലാണ് ദുരന്തം സംഭവിച്ചത്. സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം തകർന്നതെന്ന് റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. സൈനികർക്ക് ചരക്ക് കടത്താൻ ഷെഡ്യൂൾ ചെയ്തതായിരുന്നു വിമാനം. അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കാൻ വ്യോമസേന ഒരു കമ്മിഷനെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

എഎൻ-26 എന്ന വിമാനം 1960-കളിൽ ഒകെബി-156 (പിന്നീട് അന്റോനോവ് ഡിസൈൻ ബ്യൂറോ) രൂപകൽപന ചെയ്തതാണ്. എഎൻ-24 ജെറ്റിന്റെ പരിഷ്കരിച്ച പതിപ്പ് കൂടിയാണിത്. 1969 മെയ് 21 നാണ് എഎൻ–26 ആദ്യ പറക്കൽ നടത്തിയത്. 1975 മെയ് 26 ന് സർവീസിൽ പ്രവേശിച്ചു.

- Advertisement -

1969 നും 1986 നും ഇടയിൽ കിയെവിലെയും ഉലാൻ-ഉഡെയിലെയും വ്യോമയാന പ്ലാന്റുകളിൽ വിമാനം നിർമിച്ചു. ഇത്തരത്തിലുള്ള മൊത്തം 1,398 വിമാനങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവയിൽ നൂറുകണക്കിന് എഎൻ–26 വിമാനങ്ങൾ ഇപ്പോഴും സേവനത്തിൽ തുടരുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week