24.4 C
Kottayam
Saturday, October 5, 2024

ബംഗാളിൽ 11കാരിയെ തലയറുത്ത് കൊലപ്പെടുത്തി; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

Must read

കൊൽക്കത്ത∙ ബംഗാളിലെ മാൾഡയിൽ പതിനൊന്നു വയസ്സുകാരിയുടെ തലയറുത്ത് കൊലപ്പെടുത്തി. തലയും മറ്റു ശരീര ഭാഗങ്ങളും പലയിടങ്ങളിൽ നിന്നായാണ് കണ്ടെത്തിയത്. മൂന്നു ദിവസം മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാവിന്റെ സഹോദരനായ ഇരുപത്തിയേഴുകാരൻ അറസ്റ്റിലായി. പെൺകുട്ടി ലൈംഗികമായി പീഡനത്തിന് ഇരയായതായി സംശയം. 

ഒരു യുവാവ് ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് കുട്ടി പോകുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് കുട്ടിയുടെ മാതാവിന്റെ സഹോദരനാണെന്ന് മനസ്സിലായി. ഇയാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും ആദ്യം കേസ് വഴിതിരിച്ചുവിടാനാണ് ഇയാൾ ശ്രമിച്ചത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തെന്ന് ഇയാൾ പറഞ്ഞു. 

ഇയാളുടെ മൊഴി അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ തലയില്ലാത്ത ശരീരഭാഗം കണ്ടെത്തി. തല അവിടെനിന്ന് 50 മീറ്റർ അകലെ ഒരു പഴയ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്നും കണ്ടെത്തി. സംഭവത്തിൽ പ്രദേശത്താകെ പ്രതിഷേധമുയർന്നു. പ്രതിയുടെ വീട്ടിലെത്തിയ പ്രദേശവാസികൾ വീട്ടിലെ സാധനങ്ങളെല്ലാം പുറത്തെടുത്തിട്ട് തീയിട്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി, പരുക്കേറ്റ് കാട്ടിലേക്കോടിയ ആനയ്ക്കായി തിരച്ചിൽ

കൊച്ചി∙ കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പുതുപ്പള്ളി സാധു, മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ...

ആ പ്രസിദ്ധ നടൻ പാതിരാത്രി കതകിൽ മുട്ടി, വാതിൽ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്

മുംബൈ:ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവര്‍ തുറന്നു പറഞ്ഞിരുന്നു. പല നടന്‍മാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക വ്യക്തമാക്കിയത്. ഇപ്പോളിതാ...

'തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ്', പിന്നിൽ ഗൂഢാലോചന; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ...

ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ്...

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

Popular this week