14കാരിക്കു സമീപത്തിരുന്ന് സ്വയംഭോഗം ചെയ്തെന്ന കേസ്: ഇന്ത്യൻ ഡോക്ടറെ യുഎസിൽ കുറ്റവിമുക്തനാക്കി
ന്യൂയോര്‍ക്ക്: വിമാനത്തില്‍ 14 വയസുകാരിക്ക് സമീപത്തിരുന്ന് സ്വയംഭോഗം നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടറെ യുഎസ് കോടതി കുറ്റവിമുക്തനാക്കി. ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയാണ് മൂന്നു ദിവസത്തെ വിചാരണയ്ക്കു ശേഷം ഡോ.സുദീപ്ത മൊഹന്തിയെ (33) വെറുതെവിട്ടത്.
ഒരു പുതുപ്പുകൊണ്ട് കഴുത്തുവരെ മൂടിയിരുന്ന ആളിന്റെ കാലുകള്‍ ഉയര്‍ന്നുതാഴുന്നതു കണ്ടുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് അടുത്ത സീറ്റിലേക്കു മാറിയിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. വിമാനം ബോസ്റ്റണില്‍ ഇറങ്ങിയതിനു ശേഷം കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.
‘പ്രതിശ്രുത വധുവാണ് എന്റെ അടുത്ത് ഇരുന്നിരുന്നത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കു രണ്ടാള്‍ക്കും മനസിലാകുന്നില്ല.’ -സുദീപ്ത പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. രോഗികളെ പരിചരിക്കാന്‍ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ച തനിക്ക് വ്യാജമായ കുറ്റാരോപണമാണ് നേരിടേണ്ടിവന്നതെന്നും സുദീപ്ത പറഞ്ഞു.