ഇൻസ്റ്റഗ്രാമിലെ ‘നൈസ് പയ്യൻ’ കുടുങ്ങി; 180 പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്തി പീഡിപ്പിച്ചു; ബുൾഡോസർ നടപടിയുമായി അധികൃതർ; വമ്പന്‍ ‘സെക്‌സ് റാക്കറ്റ്’ തകര്‍ന്നത് പ്രതികള്‍ തമ്മിലുള്ള പണമിടപാടിലെ തര്‍ക്കത്തില്‍

180 പെൺകുട്ടികൾ, 350 അശ്ലീല വീഡിയോകൾ; അമരാവതിയെ നടുക്കിയ 'പ്രണയക്കെണി'; 19കാരൻ പിടിയിൽ

മുംബൈ: ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും ചിരിച്ച മുഖവുമായി വന്ന് പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ വീഴ്ത്തുന്ന ‘നൈസ് പയ്യന്‍’ മാരുടെ തനിനിറം കണ്ട് ഞെട്ടിയിരിക്കുകയാണ് രാജ്യം. വെറും 19 വയസ്സുകാരനായ അയാന്‍ അഹമദ് തന്‍വീറും(19) സുഹൃത്തായ ഉജേര്‍ ഖാനും(20) ചേര്‍ന്ന് പ്രണയക്കെണിയില്‍ വീഴ്ത്തി പീഡിപ്പിച്ചത് 180തോളം പെണ്‍കുട്ടികളെയാണ്. കൊടും ക്രിമിനലായ ഇളാള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടു പോകുകയാണ് പോലീസ്. സിനിമയെ വെല്ലുന്ന നാടകീയതയോടെയാണ് ഈ ലൈംഗിക ചൂഷണത്തിന്റെ വിവരങ്ങള്‍ പുറംലോകമറിഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ കൗമാരക്കാരായ പെണ്‍കുട്ടികളെയാണ് അയാനും സംഘവും ലക്ഷ്യമിട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുന്ന അയാന്‍, പ്രണയം നടിച്ച് പെണ്‍കുട്ടികളെ വിശ്വാസത്തിലെടുക്കും. പിന്നീട് രഹസ്യകേന്ദ്രങ്ങളിലേക്ക് വിളിച്ചുവരുത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു പതിവ്. ഈ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തിരുന്നു. പോലീസിന് ലഭിച്ച പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെടുത്തത് 350-ഓളം അശ്ലീല വീഡിയോകളാണ്. മിക്കവയും പെണ്‍കുട്ടികള്‍ അറിയാതെ പകര്‍ത്തിയവയോ ഭീഷണിപ്പെടുത്തി എടുത്തവയോ ആണ്.

ഇത്രയും കാലം അതീവ രഹസ്യമായി കൊണ്ടുനടന്ന ഈ ക്രൂരകൃത്യങ്ങള്‍ പുറത്തുവന്നത് പ്രതികള്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് എന്നതാണ് കൗതുകകരമായ വസ്തുത. അയാനും കൂട്ടുപ്രതിയും തമ്മില്‍ പണത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കം ഒടുവില്‍ പോലീസിലേക്കും വലിയ വെളിപ്പെടുത്തലുകളിലേക്കും വഴിമാറുകയായിരുന്നു. ക്രിമിനലുകള്‍ക്കിടയിലെ ആഭ്യന്തര കലഹം ഒരര്‍ത്ഥത്തില്‍ വലിയൊരു ചതിക്കുഴിയില്‍ നിന്നും കൂടുതല്‍ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സഹായകമായി.

കേസിലെ മുഖ്യപ്രതിയായ അയാന്‍ തന്‍വീറും കൂട്ടുപ്രതിയായ ഉജേര്‍ ഖാനും നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. പ്രണയം നടിച്ച് വശീകരിച്ചാണ് അയാന്‍ തന്‍വീര്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തിരുന്നത്. വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, സ്നാപ്പ്ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. പ്രണയം നടിച്ച് വശീകരിച്ചശേഷം ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്യുന്നതായിരുന്നു രീതി.

അംരാവതിയിലെ വാടകവീട്ടില്‍വെച്ചാണ് മിക്ക പെണ്‍കുട്ടികളെയും പ്രതി ഉപദ്രവിച്ചത്. സുഹൃത്തായ ഉജേര്‍ ഖാനായിരുന്നു ഇതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നത്. തുടര്‍ന്ന് ഈ വീഡിയോ കാണിച്ച് പ്രതികള്‍ പെണ്‍കുട്ടികളെ വീണ്ടും ഭീഷണിപ്പെടുത്തിയതായും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായും പോലീസ് പറഞ്ഞിരുന്നു.

അടുത്തിടെ അയാന്‍ തന്‍വീറും ഉജേര്‍ ഖാനും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കത്തിന് പിന്നാലെയാണ് അയാന്‍ തന്‍വീറിന്റെ അശ്ലീലവീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതുവരെ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്ത വീഡിയോ ദൃശ്യങ്ങളെല്ലാം ഇരുവരും ഭദ്രമായി സൂക്ഷിച്ചിരുന്നു. എവിടെയും ഈ വീഡിയോകള്‍ അപ്ലോഡ് ചെയ്തിരുന്നില്ല.

അടുത്തിടെ അയാന്‍ തന്‍വീറും ഉജേര്‍ ഖാനും തമ്മില്‍ പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിന്‍ പ്രകോപിതനായ ഉജേര്‍ ഖാനാണ് തന്റെ കൈവശമുണ്ടായിരുന്ന തന്‍വീറിന്റെ അശ്ലീലവീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിലും സ്നാപ്പ്ചാറ്റിലും ഉള്‍പ്പെടെ ഈ വീഡിയോകള്‍ പോസ്റ്റ്ചെയ്തു. അയാന്‍ തന്‍വീറിനെ അപകീര്‍ത്തിപ്പെടുക എന്നതായിരുന്നു ഉജേര്‍ ഖാന്റെ ഉദ്ദേശ്യം.

അശ്ലീലവീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ തന്നെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ബിജെപി എംപി ഉള്‍പ്പെടെയുള്ളവരും പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തി യുവാക്കളെ അറസ്റ്റ്ചെയ്തത്.

പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യപ്രതിയായ അയാന്‍ തന്‍വീറിന്റെ വീട് മുനിസിപ്പല്‍ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ വീടിന്റെ ഒരുഭാഗം മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കിയത്. ഇതുസംബന്ധിച്ച് കുടുംബത്തിന് നേരത്തേ നോട്ടീസ് നല്‍കിയിരുന്നതായും അധികൃതര്‍ പറഞ്ഞു.

19-year-old Ayyan Ahmed Tanveer and his accomplice Ujair Khan were arrested in Amravati for sexually exploiting around 180 girls through social media traps. The crimes came to light after a financial dispute between the duo led to the leaking of explicit videos. Following the arrest, authorities demolished Tanveer’s house using a bulldozer, citing unauthorized construction

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News