ന്യൂഡല്‍ഹി: കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് മുക്തനായി. അവസാനം നടത്തിയ കൊവിഡ് പരിശോധനയിലും അമിത് ഷായുടെ ഫലം നെഗറ്റീവായി. ബി.ജെ.പി നേതാവും എം.പിയുമായ മനോജ് തിവാരിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News