പോലീസ് യൂണിഫോമില്‍ ശബരിമലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കയറ്റിയില്ലേ? മുഖ്യമന്ത്രിക്കെതിരെ അമിത് ഷാ

കൊല്ലം: കേരളത്തില്‍ താമര വിരിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു അമിത്ഷായുടെ അഭ്യര്‍ഥന. അമ്പലങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്നും അമിത്ഷാ പറഞ്ഞു.

എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും ജനങ്ങള്‍ ഉപേക്ഷിക്കണം. ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കി. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ സോളാര്‍ അഴിമതി, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വരുമ്പോള്‍ ഡോളര്‍ അഴിമതി ഇതാണ് കേരളത്തില്‍ നടക്കുന്നതെന്നും അമിത്ഷാ പറഞ്ഞു.

മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളും അമിത്ഷാ ഉന്നയിച്ചു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകുറ്റാരോപിത മുഖ്യമന്ത്രിയുടെ വീട്ടില്‍ കയറി ഇറങ്ങിയില്ലേ.., പോലീസ് യൂണിഫോമില്‍ ശബരിമലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കയറ്റിയില്ലേ.. തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News