അമിത് ഷാ വീണ്ടും ആശുപത്രിയില്‍

ന്യൂഡല്‍ഹി: ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധിച്ച അമിത് ഷാ ഡല്‍ഹി ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനു ശേഷം എയിംസിലും അദ്ദേഹം ചികിത്സ തേടി. രണ്ടാഴ്ച മുന്‍പ് ആണ് അസുഖം ഭേദമായി മന്ത്രി ആശുപത്രിവിട്ടത്.

കഴിഞ്ഞ മാസം രണ്ടിനാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ആഭ്യന്തരമന്ത്രിയെ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 14 ന് ആശുപത്രിവിട്ട മന്ത്രി ഏതാനും ദിവസം കൂടി വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ തുടര്‍ന്നു.

എന്നാല്‍ 18 ന് ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതോടെ എയിംസില്‍ ചികിത്സ തേടി. 13 ദിവസത്തെ ചികിത്സയ്ക്കു ശേഷം 31 ന് മന്ത്രി ആശുപത്രിവിട്ടു. എന്നാല്‍ ശനിയാഴ്ച രാത്രി 11 ന് വീണ്ടും ഷായെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News