‘എന്റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല’; പഴയകാല ചിത്രം പങ്കുവെച്ച് അമേയ

കരിക്ക് എന്ന വെബ് സീരിസിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യൂ. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നടി ഇപ്പോള്‍ ചലച്ചിത്ര രംഗത്തേയ്ക്കും തിരിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ പ്രീസ്റ്റിലും താരം അഭിനയിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ തന്റെ പഴയകാല ചിത്രങ്ങളുടെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ഇപ്പോള്‍ താരം എത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രങ്ങളും ഇപ്പോഴുള്ളതും തമ്മില്‍ താരതമ്യപ്പെടുത്തുന്ന വീഡിയോയാണിത്. വര്‍ഷങ്ങള്‍ കൂടുന്നതനുസരിച്ച് ഓരോരുത്തര്‍ക്കും ഇത്രയധികം മാറ്റങ്ങള്‍ സംഭവിക്കുമോ എന്നാണ് അമേയയുടെ വീഡിയോ കണ്ട ആരാധകരുടെ ചോദ്യം.

‘മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള്‍ നമ്മളെ തന്നെ ചലഞ്ച് ചെയ്യുന്ന നിമിഷം. എന്റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല… കാരണം അതാണ് എന്നെ ഞാനാക്കിയത്’. എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News