24.1 C
Kottayam
Sunday, June 7, 2026

ചാറ്റുക എന്നൊന്നുണ്ടാവില്ല. നിങ്ങള്‍ നന്നായതായി ഞാനും, ഞാന്‍ ബ്ലോക്കിയതായി നിങ്ങളും കരുതുക,റെഡ് സാറ്റിന്‍ സാരിയിൽ അമേയ

Must read

കൊച്ചി:മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. നവാഗതനായ മനോജ് വാസുദേവന്റെ സംവിധാനത്തിലുള്ള ‘ഖജുരാഹോ ഡ്രീംസ്’ എന്ന ചിത്രമാണ് ഇനി അമേയയുടേതായി ഇറങ്ങാനുള്ളത്. മോഡലായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ അമേയ പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്.

മനോഹരമായ റെഡ് സാറ്റിന്‍ സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പമാണ്, രസകരമായ കുറിപ്പ് അമേയ പങ്കുവച്ചത്. (പൂവാലന്മാര്‍, കമന്റടിക്കാര്‍, പെണ്‍കുട്ടികളുടെ പിന്നാലെ നടക്കുന്നവര്‍ തുടങ്ങിയ ആളുകളെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കോഴി എന്ന് പറയുന്നത്.) കോഴിത്തരവുമായി ഇന്‍ബോക്‌സില്‍ എത്താറുള്ള ആളുകളെ താന്‍ നിരന്തരമായി ബ്ലോക്ക് ചെയ്യാറുണ്ടെന്നാണ് പത്മരാജന്റെ ലോല എന്ന കഥയിലെ വരികള്‍ കടംമെടുത്ത് അമേയ കാവ്യാത്മകമായി പറയുന്നത്. ‘കോഴിശല്യം കൂടുതലാണോ, കോഴികളെ അല്ലാതെ ഞങ്ങളെ പോലുള്ള താറാവുകളെ പറ്റുമോ, കോഴിവധ നിരോധനം ആവശ്യമാണ്.’ തുടങ്ങിയ രസകരമായ കമന്റുകള്‍കൊണ്ട് ആരാധകര്‍ അമേയയുടെ ചിത്രവും ക്യാപ്ഷനും വൈറലാക്കിക്കഴിഞ്ഞു.

കുറിപ്പിങ്ങനെ

‘ലോല 2022.
ദൈവമേ, പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്‌സില്‍ ചത്തുവീഴുന്നത്. വീണ്ടും ചാറ്റുക എന്നൊന്നുണ്ടാവില്ല. നിങ്ങള്‍ നന്നായതായി ഞാനും, ഞാന്‍ ബ്ലോക്കിയതായി നിങ്ങളും കരുതുക. അയച്ച ചാറ്റുകള്‍ ക്ലിയര്‍ ചെയ്യുക.’

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week