ശ്രീദേവി ടീച്ചറെ മറക്കാന്‍ കഴിയില്ല; പഠിപ്പിച്ച ഇന്ത്യന്‍ അധ്യാപകരെ കുറിച്ച് വാചാലനായി അമേരിക്കക്കാരന്‍
തന്നെ പഠിപ്പിച്ച ഇന്ത്യന്‍ അധ്യാപകരെക്കുറിച്ച് ഒരു അമേരിക്കക്കാരന്‍ പറയുന്ന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകരുടെ പേരെടുത്താണ് യൂബര്‍ ഡ്രൈവറായ അമേരിക്കക്കാരന്‍ വാചാലനായത്. ഇതില്‍ മലാളി അധ്യാപകരും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ അധ്യാപകരുടെ മികവിനെ കുറിച്ച് പറയുന്നതിനിടയില്‍ അധ്യാപകരുടെ പേര് പറയുന്ന കൂട്ടത്തില്‍ ഒരു ശ്രീദേവി ടീച്ചര്‍ എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇത് മലയാളികളായ നമ്മള്‍ക്ക് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന ഒന്നാണ്.
അബുദാബിയില്‍ എഞ്ചിനിയറായിരുന്ന ജോര്‍ജ് ഏബ്രഹാമും ഭാര്യ ഷൈനിയും അമേരിക്കയില്‍ ഉള്ള മക്കളെ കാണാന്‍ എത്തിയതാണ്. ഇവര്‍ കയറിയ യൂബര്‍ ടാക്‌സി ഡ്രൈവറാണ് ഇന്ത്യന്‍ ടീച്ചര്‍മാരെ കുറിച്ച് വാതോരാതെ സംസാരിച്ചത്. കോട്ടയം പാമ്പാടി സ്വദേശിയാണ് തിടുതിടുപ്പില്‍ ജോര്‍ജ്ജ് ഏബ്രാഹം. ഇദ്ദേഹം തന്നെയാണ് ഡ്രൈവറുടെ വാക്കുകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.